IPL 2025 Mumbai Indians: കണ്ടുപഠിക്കണം മുംബൈയെ... അവസാന അഞ്ചില്‍ നാലിലും വിജയം, പോയന്റ് ടേബിളില്‍ മൂന്നാമത്

IPL 2025 Mumbai Indians: ആദ്യത്തെ അഞ്ച് കളികളിൽ നാലിലും തോറ്റായിരുന്നു മുംബൈ ഇന്ത്യൻസിന്റെ തുടക്കം.

Written by - Binu Phalgunan A | Last Updated : Apr 24, 2025, 04:03 PM IST
  • ആദ്യ അഞ്ച് കളികളിൽ നാലെണ്ണവും തോറ്റ ടീം ആയിരുന്നു മുംബൈ ഇന്ത്യൻസ്
  • രോഹിത് ശർമ വീണ്ടും ഫോമിൽ എത്തി എന്നത് മുംബൈയ്ക്ക് ആശ്വാസമാണ്
IPL 2025 Mumbai Indians: കണ്ടുപഠിക്കണം മുംബൈയെ... അവസാന അഞ്ചില്‍ നാലിലും വിജയം, പോയന്റ് ടേബിളില്‍ മൂന്നാമത്

ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടേ തുടങ്ങാറുള്ളു എന്നാണല്ലോ പറയാറുളളത്. മുംബൈ ഇന്ത്യന്‍സ് ഈ ഐപിഎല്‍ സീസണിലും അങ്ങനെ തന്നെ ആയിരുന്നു തുടങ്ങിയത്. എന്നാല്‍ ആ തുടക്കം ഒരൊറ്റ തോല്‍വിയില്‍ ഒതുങ്ങിയില്ല എന്നതായിരുന്നു മുംബൈ ആരാധകരെ വിഷമിപ്പിച്ചത്. എന്നാലിപ്പോള്‍ ആരാധക ദു:ഖങ്ങളെല്ലാം കാറ്റില്‍ പറത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

Add Zee News as a Preferred Source

ഒമ്പത് മത്സരങ്ങളില്‍ അഞ്ച് വിജയവും നാല് തോല്‍വികളും ആയി 10 പോയന്റ് ആണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. അവസാനത്തെ അഞ്ച് കളില്‍ തുടര്‍ച്ചയായി നാല് വിജയം നേടിയ ടീം എന്ന പ്രത്യേകതയും മുംബൈയ്ക്ക് തന്നെ. ആ പ്രത്യേകത പരിശോധിക്കുമ്പോള്‍, ആദ്യത്തെ അഞ്ച് കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച ടീം എന്ന പ്രത്യേകതയും മുംബൈയ്ക്കുണ്ട്.

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയോട് ആയിരുന്നു മുംബൈ പരാജയപ്പെട്ടത്. പതിവുപോലെ ദൈവത്തിന്റെ പോരാളികളുടെ തുടക്കം എന്ന് പറഞ്ഞ് ആരാധകര്‍ ആശ്വസിച്ചു. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആയിരുന്നു നേരിട്ടത്. വീണ്ടും പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ചു. മൂന്നാം മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ... അതില്‍ എട്ട് വിക്കറ്റിന്റെ വിജയം. അടുത്ത മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സിനോട് പരാജയം. അഞ്ചാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോടുകൂടി തോറ്റപ്പോള്‍ മുംബൈ ആരാധകര്‍ ആറിത്തണുത്തു.

എന്നാല്‍ പിന്നീടാണ് മുംബൈയുടെ വിശ്വരൂപം പ്രകടമായത്. തുടര്‍ച്ചയായി നാല് വിജയങ്ങള്‍...  ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് തോല്‍പിച്ചുകൊണ്ടായിരുന്നു തുടക്കം. അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 162 റണ്‍സില്‍ തളക്കുക.യും നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. പിന്നീട്, ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയ ചെന്നൈയോട് 9 വിക്കറ്റിന്റെ വിജയവുമായി മധുരപ്രതികാരം തീര്‍ത്തു ദൈവത്തിന്റെ പോരാളികള്‍. 

ഏറ്റവും ഒടുവില്‍ ഹൈദരാബാദുമായുള്ള രണ്ടാം മത്സരത്തിലും അവരെ പരാജയപ്പെടുത്തി. 143 റണ്‍സില്‍ ഹൈദരാബാദിനെ എറിഞ്ഞിട്ട മുംബൈ 15.4 ഓവറില്‍ ഏഴ് വിക്കറ്റിന്റെ വിജയവും നേടി. ഇനി ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. 

ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങിയവര്‍ ആയിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. എന്നാലിപ്പോള്‍ പോയന്റ് നിലയില്‍ പത്തും ഒമ്പതും സ്ഥാനങ്ങളില്‍ ആണ് അവര്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ രാജസ്ഥാന്‍ റോയല്‍സ് എട്ടാം സ്ഥാനത്തും. കൈപ്പിടിയില്‍ വന്ന രണ്ട് വിജയങ്ങള്‍ സ്വയം തട്ടിത്തെറിപ്പിച്ചതാണ് രാജസ്ഥാന് വിനയായത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Binu Phalgunan A

Binu Phalgunan A is the Editorial Head of Zee Malayalam News Website

...Read More

Trending News