IPL 2025: ഹിറ്റ്മാനും ബോൾട്ടും കസറി, ആറാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് മുംബൈ ഇന്ത്യൻസ്

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നിവരെ മറികടന്നാണ് മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 11:35 AM IST
  • 9 മത്സരങ്ങളിൽ 5 ജയവും 4 തോല്‍വിയുമായാണ് മുംബൈ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
  • 12 പോയിന്റുമായ ​ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്.
  • പോയിന്റ് ഒരുപോലെയാണെങ്കിലും റൺ റേറ്റിന്റെ വ്യത്യാസത്തിലാണ് ഡൽഹി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
IPL 2025: ഹിറ്റ്മാനും ബോൾട്ടും കസറി, ആറാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് മുംബൈ ഇന്ത്യൻസ്

ഹൈദരാബാദ്: ഐപിഎല്ലിൽ ‍സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റിൻ്റെ ​ഗംഭീര ജയം. സൺറൈസേഴ്സ് ഉയർത്തിയ 144 റൺസിൻ്റെ വിജയലക്ഷ്യം 15.4 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. നാല് വിക്കറ്റുകൾ വീഴ്ത്തിയ ട്രെൻ്റ് ബോൾട്ടും 70 റൺസെടുത്ത രോഹിത് ശർമയുമാണ് മുംബൈയുടെ വിജയശിൽപികൾ. ഈ വലിയ ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 

Add Zee News as a Preferred Source

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നീ ടീമുകളെ മറികടന്നാണ് മുംബൈ ആറാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. 9 മത്സരങ്ങളിൽ 5 ജയവും 4 തോല്‍വിയുമായാണ് മുംബൈ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 12 പോയിന്റുമായ ​ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. പോയിന്റ് ഒരുപോലെയാണെങ്കിലും റൺ റേറ്റിന്റെ വ്യത്യാസത്തിലാണ് ഡൽഹി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് പവർപ്ലേയിൽ തകർന്നടിയുന്നതാണ് രാജീവ് ​ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കണ്ടത്. 4.1 ഓവറിൽ 13 റൺസിനിടെ നാല് വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. ട്രാവിസ് ഹെഡ് (0), ഇഷാൻ കിഷൻ (1), അഭിഷേക് ശർമ്മ (8), നിതീഷ് കുമാർ റെഡ്ഡി (2) എന്നിവരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഒമ്പതാം ഓവറിൽ 12 റൺസെടുത്ത അനികേത് വർമയും പുറത്തായപ്പോൾ ​ഹൈദരാബാദിൻ്റെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 35 റൺസായിരുന്നു. ആറാം വിക്കറ്റിൽ 99 റൺസ് നേടിയ ഹെൻ‌റിച്ച് ക്ലാസൻ- അഭിനവ് മനോഹർ കൂട്ടുകെട്ടാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്ലാസൻ 44 പന്തുകളിൽ 9 ഫോറും 2 സിക്‌സറുകളും സഹിതം 71 റൺസെടുത്തു. ഇംപാക്ട് സബ്ബായി ക്രീസിലെത്തിയ അഭിനവ് 37 പന്തുകളിൽ 2 ഫോറും 3 സിക്‌സുകളോടെ 43  റൺസെടുത്തു. മുംബൈയ്ക്ക് വേണ്ടി ട്രെൻ്റ് ബോൾട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചാഹർ രണ്ടും ജസ്പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റും നേടി. 

Also Read: IPL 2025 RCB vs PBKS: പകരത്തിന് പകരം; പഞ്ചാബിനെ അവരുടെ തട്ടകത്തിൽ കീഴടക്കി ബെം​ഗളൂരു

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് അനായാസ ജയം സ്വന്തമാക്കാനായി. രണ്ടാം ഓവറിലെ നാലാമത്തെ പന്തില്‍ റയാന്‍ റിക്കെള്‍ട്ടണെ (8 പന്തില്‍ 11) ഹൈദരാബാദിന്റെ മീഡിയം പേസർ ജയ്‌ദേവ് ഉനദ്കട്ട് പുറത്താക്കിയിട്ടും ജയത്തിലേക്ക് വളരെ എളുപ്പത്തിൽ ടീമെത്തി. രോഹിത ശർമ്മയുടെ തകർപ്പൻ ബാറ്റിം​ഗിൽ ടീം പവർപ്ലേയിൽ 56 റൺസിലെത്തി. തുടർന്ന് 19 പന്തില്‍ 22 റണ്‍സെടുത്ത വില്‍ ജാക്സിന്‍റെയും വിക്കറ്റ് വീണു. 35 പന്തിലാണ് രോഹിത് ശർമ്മ അർധസെഞ്ചുറി തികച്ചത്. വില്‍ ജാക്സിന് പിന്നാലെ എത്തിയ സൂര്യകുമാർ‌ യാദവ് ക്രീസിൽ പിടിച്ചുനിന്നതോടെ മുംബൈ വിജയക്കുതിപ്പിലേക്കെത്തി. സൂര്യകുമാര്‍ 19 പന്തില്‍ 40 റൺസ് നേടിയാണ് മടങ്ങിയത്. 70 റൺസെടുത്ത രോഹിത്തിനെ ഇഷാന്‍ മലിംഗയും അഭിഷേകും ചേർന്നാണ് മടക്കി അയച്ചത്. തുടർന്ന് സ്കൈ- തിലക് വര്‍മ്മ സഖ്യം മുംബൈയ്ക്ക് ജയം സമ്മാനിച്ചു.  

അതേസമയം സൺറൈസേഴ്സ് ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ നടന്ന നാടകീയ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ദീപക് ചഹാറിന്റെ ആദ്യ പന്തിൽ ഇഷാൻ കിഷന്റെ ലെഗ് സൈഡിലൂടെ പോയ പന്ത് കീപ്പർ റയാൻ റിക്കെൾട്ടണിന്റെ കൈകളിലെത്തി. പന്ത് കിഷന്റെ ബാറ്റിൽ തട്ടി എന്ന് സംശയമുയർന്നു. ബൗളറും വിക്കറ്റ് കീപ്പറും കാര്യമായി അപ്പീൽ ചെയ്തില്ല. എങ്കിലും മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ അപ്പീലിൽ ഫീൽഡ് അംപയർ വിരലുകൾ ഉയർത്തി. റിവ്യൂ ആവശ്യത്തിനുണ്ടായിട്ടും അത് എടുക്കാൻ നിൽക്കാതെ ഇഷാൻ കിഷൻ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. എന്നാൽ ഇത് വിക്കറ്റ് അല്ലായെന്ന് അൾട്രാ എഡ്‌ജിൽ തെളിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News