ബെംഗളൂരു: ഐപിഎല്ലിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ്. മഴയെ തുടർന്ന് കളി 14 ഓവറാക്കി ചുരുക്കിയിരുന്നു. മഴ മാറി കളി തുടങ്ങിയതോടെ പഞ്ചാബിന്റെ ബൗളിങ് കൊടുങ്കാറ്റാണ് ബെംഗളൂരു നേരിട്ടത്. 5 വിക്കറ്റിന് ആർസിബിയെ തകർത്ത് പഞ്ചാബ് ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് 14 ഓവറിൽ 96 റൺസ് മാത്രമാണ് നേടാനായത്. ആർസിബി ഉയർത്തിയ വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ അനായാസം പഞ്ചാബ് മറികടന്നു. നെഹാൽ വധേരയുടെ ഇന്നിംഗ്സാണ് പഞ്ചാബിന് തകർപ്പൻ ജയം സമ്മാനിച്ചത്.
ബൗളിങ്ങിൽ മിന്നും പ്രകടനമാണ് പഞ്ചാബ് താരങ്ങൾ കാഴ്ചവെച്ചത്. അർഷദീപ് ചഹൽ, മാർക്കോ യാൻസൻ, ഹർപ്രീത് ബ്രാർ എന്നിവർ ചേർന്ന് ബെംഗളൂരുവിനെ പിടിച്ചുകെട്ടുകയായിരുന്നു. രണ്ട് വിക്കറ്റുകൾ വീതമാണ് ഇവർ വീഴ്ത്തിയത്. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിം ഡേവിഡാണ് ആർസിബിയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 26 പന്തിൽ അർധ സെഞ്ച്വറി നേടിയായിരുന്നു ഡേവിഡിന്റെ ഇന്നിംഗ്സ്.
അര്‍ഷ്ദീപ് സിംഗ് 23 റണ്‍സ് വഴങ്ങികൊണ്ടാണ് വിക്കറ്റ് നേടിയത്. മാര്‍ക്കോ യാന്സൻ 10 റണ്‍സിനും യുസ്വേന്ദ്ര ചാഹൽ 11 റണ്‍സിനും ഹര്‍പ്രീത് ബ്രാർ 25 റണ്‍സിനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തുകയായിരുന്നു.
Also Read: Veera Dheera Sooran Ott: വിക്രം നായകനായ 'വീര ധീര സൂരൻ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
96 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളിൽ വിജയത്തിലേക്ക് കടക്കുകയായിരുന്നു. നെഹാൽ വധേരയുടെ ഇന്നിംഗ്സാണ് ഇതിന് കാരണമായത്. 19 പന്തിൽ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം 33 റൺസുമായി വധേര പുറത്താവാതെ നിന്നു.
ആർസിബിക്ക് എതിരായ ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കടന്നിരിക്കുകയാണ്. 7 മത്സരങ്ങളിൽ നിന്ന് 5 ജയവുമായി 10 പോയിന്റ് നേടിയാണ് പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തിയത്. 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് സ്വന്തമാക്കിയ ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. 7 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുകൾ സ്വന്തമാക്കിയ ബംഗളുരു നാലാം സ്ഥാനത്താണുള്ളത്. ടിം ഡേലിഡാണ് കളിയിലെ താരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.