IPL 2025: അഭിഷേക് ശർമ മെ​ഗാഷോ! പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്ത് ഹൈദരാബാദ്

ഇരുടീമുകളും അവരുടെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഒമ്പത് പന്തുകൾ ശേഷിക്കെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 13, 2025, 05:36 AM IST
  • പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ​ഗംഭീര തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും സമ്മാനിച്ചത്.
  • ഇരുവരും ആക്രമിച്ച് കളിച്ചതോടെ പവർപ്ലേയിൽ 83 റൺസും എട്ടാമത്തെ ഓവർ അവസാനിക്കുന്നതിന് മുമ്പായി ടീം സ്കോർ 100 റൺസും കടന്നു.
  • സ്കോർ 171ൽ എത്തിയപ്പോൾ ട്രാവിസ് ഹെ‍ഡിൻ്റെ വിക്കറ്റ് സൺറൈസേഴ്സിന് നഷ്ടമായി.
IPL 2025: അഭിഷേക് ശർമ മെ​ഗാഷോ! പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്ത് ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 246 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ‌സൺറൈസേഴ്സ് ഒമ്പത് പന്തുകൾ ശേഷിക്കെ മറികടന്നു. പഞ്ചാബ് ബൗളർമാരുടെ പന്തുകളെ അനായാസം നേരിട്ട അഭിഷേക് ശർമ - ട്രാവിസ് ഹെ‍ഡ് സഖ്യമാണ് സൺറൈസേഴ്സ് ഹൈദരാബാദിന് ഈ വമ്പൻ ജയം സമ്മാനിച്ചത്. 55 പന്തിൽ 141 റൺസ് നേടിയ അഭിഷേക് ശർമയാണ് സൺറൈസേഴ്സിൻ്റെ ടോപ് സ്കോറർ.

പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ​ഗംഭീര തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും സമ്മാനിച്ചത്. ഇരുവരും ആക്രമിച്ച് കളിച്ചതോടെ പവർപ്ലേയിൽ 83 റൺസും എട്ടാമത്തെ ഓവർ അവസാനിക്കുന്നതിന് മുമ്പായി ടീം സ്കോർ 100 റൺസും കടന്നു. സ്കോർ 171ൽ എത്തിയപ്പോൾ ട്രാവിസ് ഹെ‍ഡിൻ്റെ വിക്കറ്റ് സൺറൈസേഴ്സിന് നഷ്ടമായി. 37 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 66 റൺസെടുത്താണ് ഹെഡ് കൂടാരം കയറിയത്. മറുവശത്ത് അപ്പോഴും അഭിഷേക് ശർമയുടെ വെടിക്കെട്ട് ‌തുടർന്നുകൊണ്ടിരുന്നു. ഹെഡിന് പകരക്കാരനായി ക്രീസിലെത്തിയ ക്ലാസന് കാര്യമായി ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. ശ്രേയസ് അയ്യർ എട്ട് ബൗളർമാ‌രെ മാറിമാറി പരീക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. ടീമിനെ ജയത്തോട് അടുപ്പിച്ച അഭിഷേക് ശർമ ജയിക്കാൻ 24 റൺസ് മാത്രം വേണ്ടപ്പോൾ പുറത്തായി. 55 പന്തിൽ 10 സിക്സും 14 ബൗണ്ടറിയും അടക്കം 141 റൺസാണ് യുവതാരം നേടിയത്. 21 റൺസുമായി ക്ലാസനും ഒമ്പത് റൺസുമായി ഇഷാൻ കിഷനും പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി ചഹലും അർഷദീപ് സിം​ഗും ഓരോ വിക്കറ്റുകൾ വീഴ്ത്തി. 

Also Read: ​IPL 2025 GT vs LSG: ഗുജറാത്തിന് തോൽവി, ​ഒന്നാം സ്ഥാനം നഷ്ടം; ലക്നൗവിന് 6 വിക്കറ്റ് ജയം

 

രാജീവ്ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് സൂപ്പർ കിങ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച പഞ്ചാബ് ബാറ്റ്സ്മാൻമാർ പവർപ്ലേയിൽ നേടിയത് 89 റൺസായിരുന്നു. 36 പന്തിൽ 82 റൺസ് നേടിയ നായകൻ ശ്രേയസ് അയ്യരാണ് പഞ്ചാബിൻ്റെ ടോപ് സ്കോറർ. ആറ് ഫോറും ആറ് സിക്സും ഉൾപ്പെടെയാണ് ശ്രേയസിൻ്റെ ഇന്നിങ്സ്. 42 റൺസെടുത്ത പ്രഭ്‌സിമ്രാൻ സിംഗ്, 36 റൺസെടുത്ത യുവതാരം പ്രിയാൻഷ് ആര്യ എന്നിവർ മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. അവസാന ഓവറുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച മാർക്കസ് സ്റ്റോയിനിസ് (11 പന്തിൽ 34) പഞ്ചാബിനെ വലിയ സ്കോറിലേക്ക് നയിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റുകളും ഇഷാൻ മലിം​ഗ രണ്ട് വിക്കറ്റുകളും വീഴ്ത്തി. 

പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന് ഇന്നത്തെ ജയം അനിവാര്യമായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിന് സൺറൈസേഴ്സിന് ഈ ജയം സഹായിക്കും. ഏപ്രിൽ 17ന് മുംബൈ ഇന്ത്യൻസുമായാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ അടുത്ത പോരാട്ടം. പ്ലേഓഫ് സാധ്യതകൾ നിലനിർത്തുന്നതിന് പഞ്ചാബിന് ജയങ്ങൾ തുടർന്നുകൊണ്ടിരിക്കണം. ഏപ്രിൽ 15ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് പഞ്ചാബിൻ്റെ അടുത്ത പോരാട്ടം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News