IPL 2025 RCB vs DC: കെഎൽ രാഹുലിന്റെ മിന്നും പ്രകടനത്തിൽ ഡൽഹിക്ക് 4ാം ജയം; 6 വിക്കറ്റിന് പരാജയപ്പെട്ട് ആർസിബി

53 പന്തുകളിൽ നിന്ന് 93 റണ്‍സ് നേടിയ കെ എല്‍ രാഹുൽ പ്ലെയർ ഓഫ് ദി മാച്ച്.   

Written by - Zee Malayalam News Desk | Last Updated : Apr 11, 2025, 06:09 AM IST
  • വളരെ മോശം തുടക്കമായിരുന്നു ഡൽഹിക്ക്.
  • സ്കോർബോർഡിൽ 58 റൺസ് ചേർക്കുന്നതിനിടെ ടീമിന് 4 വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു.
  • ഫാഫ് ഡു പ്ലെസിസ് (2), ജെയ്ക്ക് ഫ്രേസര്‍ മക്ഗൂര്‍ക് (7), അഭിഷേക് പോറല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
IPL 2025 RCB vs DC: കെഎൽ രാഹുലിന്റെ മിന്നും പ്രകടനത്തിൽ ഡൽഹിക്ക് 4ാം ജയം; 6 വിക്കറ്റിന് പരാജയപ്പെട്ട് ആർസിബി

ബെംഗളൂരു: തോൽവിയറിയാതെ ഡൽഹിയുടെ തേരോട്ടം തുടരുകയാണ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലൂടെ തുടർച്ചയായ നാലം ജയമാണ് ഡൽഹി സ്വന്തമാക്കിയിരിക്കുന്നത്. ആർസിബി ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

Add Zee News as a Preferred Source

53 പന്തുകളിൽ നിന്ന് 93 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ ഐതിഹാസിക പ്രകടനമാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ (38) പ്രകടനവും ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. വളരെ മോശം തുടക്കമായിരുന്നു ഡൽഹിക്ക്. സ്കോർബോർഡിൽ 58 റൺസ് ചേർക്കുന്നതിനിടെ ടീമിന് 4 വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു.  ഫാഫ് ഡു പ്ലെസിസ് (2), ജെയ്ക്ക് ഫ്രേസര്‍ മക്ഗൂര്‍ക് (7), അഭിഷേക് പോറല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. തുടർന്ന് ക്രീസിലെത്തിയ രാഹുല്‍ - സ്റ്റബ്‌സ് സഖ്യം കൂട്ടിചേര്‍ത്ത 111 റണ്‍സാണ് ഡല്‍ഹിയെ തുടർച്ചയായ 4ാം ജയത്തിലേക്ക് നയിച്ചത്. 53 പന്തിൽ 6 സിക്സും 7 ഫോറും ഉൾപ്പെടെ 93 റൺസാണ് രാഹുലിന്റെ സ്കോർ. സ്റ്റബ്‌സ് ഒരു സിക്‌സും നാല് ഫോറും സ്വന്തമാക്കി. 

Also Read: IPL 2025: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ധോണി നയിക്കും; ഗെയ്ക്വാദിന് സീസൺ നഷ്ടമാകും

 

ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ട് (17 പന്തില്‍ 37), ടിം ഡേവിഡ് (20 പന്തില്‍ 37) എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇവരെ കൂടാത രജത് പടിധാര്‍ (23 പന്തില്‍ 25), വിരാട് കോലി (14 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആർസിബിക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് തകർച്ച നേരിടേണ്ടി വന്നു. ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് - കോലി സഖ്യം 61 റണ്‍സാണ് നേടിയത്. എന്നാല്‍ നാലാം ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായതോടെ ആര്‍സിബിയുടെ പ്രതീക്ഷ മങ്ങി. പവര്‍ പ്ലേ തീരും മുമ്പ് ദേവ്ദത്ത് പടിക്കലും (1) പവലിയനിലേക്ക് മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട പടിക്കലിനെ മുകേഷ് കുമാര്‍ ആണ് ഔട്ടാക്കിയത്. തുടർന്ന് കോലിയും ലിയാം ലിവിംഗ്സ്റ്റണും (4), ജിതേഷ് ശര്‍മയും (3) മടങ്ങിയതോടെ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി 102 റൺസ് എന്ന നിലയിലായിരുന്നു. 

ഇവർക്ക് പിന്നാലെ പടിധാറും ക്രുനാല്‍ പാണ്ഡ്യയും (18) പുറത്തായി. തുടര്‍ന്ന് ടിം ഡേവിഡിന്റെ പോരാട്ടത്തിൽ ടീം സ്‌കോര്‍ 150 കടന്നു. ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുൂകൾ വീഴ്ത്തി. ഡല്‍ഹി ക്യാപിറ്റൽസിന് വേണ്ടി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 8 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഡൽഹിയുള്ളത്. 6 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് ആർസിബിയുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News