IPL 2025 Final: 18 വർഷത്തെ കാത്തിരിപ്പ്; കന്നി കിരീടത്തിൽ മുത്തമിട്ട് കോലിപ്പട, ഐപിഎൽ കിരീടം ചൂടി ആർസിബി

18 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ആർസിബിയുടെ ആദ്യ ഐപിഎൽ കിരീടമാണിത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2025, 11:59 PM IST
  • ആദ്യ ഓവറിൽ 13 റൺസ് അടിച്ച് കയറിയ ഫിൽ സാള്‍ട്ടിനെ കെയ്ൽ ജമൈസണ്‍ വീഴ്ത്തി.
  • 9 പന്തിൽ നിന്ന് 16 റൺസ് ആണ് സാൾട്ട് നേടിയത്.
  • സാൾട്ടിന്റെ വിക്കറ്റ് ആർസിബിക്ക് പ്രഹരമേൽപ്പിച്ചു.
IPL 2025 Final: 18 വർഷത്തെ കാത്തിരിപ്പ്; കന്നി കിരീടത്തിൽ മുത്തമിട്ട് കോലിപ്പട, ഐപിഎൽ കിരീടം ചൂടി ആർസിബി

അഹമ്മദാബാദ്: ഐപിഎല്ലിൽ കന്നി കിരീടം നേടി ആർസിബി. 18 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആർസിബി ഐപിഎൽ കിരീടം സ്വന്തമാക്കുന്നത്. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി കന്നി കിരീടത്തിൽ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ആർസിബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. 43 റണ്‍സാണ് കോലി നേടിയത്. 191 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Add Zee News as a Preferred Source

പവർപ്ലേയിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഓവറിൽ 13 റൺസ് അടിച്ച് കയറിയ ഫിൽ സാള്‍ട്ടിനെ കെയ്ൽ ജമൈസണ്‍ വീഴ്ത്തി. 9 പന്തിൽ നിന്ന് 16 റൺസ് ആണ് സാൾട്ട് നേടിയത്. സാൾട്ടിന്റെ വിക്കറ്റ് ആർസിബിക്ക് പ്രഹരമേൽപ്പിച്ചു. തുടർന്ന് വിരാട് കോലിയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പവര്‍പ്ലേയില്‍ 55 റണ്‍സിലെത്തിച്ചു. എന്നാല്‍ ഏഴാം ഓവറില്‍ മായങ്ക് അഗര്‍വാൾ (18 പന്തില്‍ 24) യുസ്‌വേന്ദ്ര ചാഹല്‍ പന്തിൽ വീണു. 

 

Also Read: IPL 2025 Final: കലാശപ്പോരിൽ ടോസ് ജയിച്ച് പഞ്ചാബ്; ആർസിബിക്ക് ബാറ്റിം​ഗ്, ടീമിൽ മാറ്റമില്ല

പിന്നീട് വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടീദാറും ചേര്‍ന്ന് ആർസിബിയുടെ സ്കോർ ഉയർത്തുന്നതിനിടെ ജമൈസണ്‍ രജത്തിന്റെ വിക്കറ്റെടുത്തത് വീണ്ടും ആർസിബിയെ തകർത്തു. ടീം സ്കോർ 96ൽ നിൽക്കുമ്പോഴാണ് രജത് പാട്ടീദാറിന്റെ (16 പന്തില്‍ 26) വിക്കറ്റ് നഷ്ടമാകുന്നത്. ലിയാം ലിവിംഗ്‌സ്റ്റണും കോലിയും ചേര്‍ന്ന് സ്കോർ 100 കടത്തി. ആർസിബി വീണ്ടും സ്കോർ ചെയ്യുന്നതിനിടെ അസ്മത്തുള്ള ഒമര്‍സായിയുടെ ബൗളിൽ വിരാട് കോലിയും വീണു. 35 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 43 റണ്‍സാണ് കോലി നേടിയത്.

 

പിന്നീട് ക്രീസിലെത്തിയ ജിതേഷ് ശര്‍മയുടെ (10 പന്തില്‍ 24) തകർപ്പൻ പ്രകടനത്തിലാണ് ആര്‍സിബി ഭേദപ്പെട്ട സ്കോറിലെത്തിയത്. ജമൈസണിന്റെ ബൗളുകളെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തിയാണ് ജിതേഷ് ആര്‍സിബിയെ പതിനേഴാം ഓവറില്‍ 150 കടത്തിയത്. ലിവിംഗ്‌സ്റ്റണും ജമൈസണിന്റെ ബോൾ സിക്സടിച്ചതോടെ ആര്‍സിബി വീണ്ടും ടോപ് ഗിയറിലായി. എന്നാല്‍ ജമൈസണ്‍ പന്തിൽ ലിവിംഗ്‌സ്റ്റണും മടങ്ങിയതോടെ ടീം സ്കോറിം​ഗിൽ വീണ്ടും ബ്രേക്ക് വീണു. റൊമാരിയോ ഷെപ്പേര്‍ഡ് (9 പന്തില്‍ 17), ക്രുനാൽ പാണ്ഡ്യ (5 പന്തില്‍ 4), ഭുവനേശ്വര്‍ കുമാർ (1) എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ സ്കോർ. 

പഞ്ചാബിനായി കെയ്ല്‍ ജയ്മിസണും അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതമെടുത്തു. പഞ്ചാബിന്റെ തോൽവിഭാരം കുറച്ചത് ശശാങ്ക് സിംഗിന്‍റെ പ്രകടനമാണ്. 30 പന്തില്‍ പുറത്താവാതെ 61 റണ്‍സാണ് ശശാങ്ക് നേടിയത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന് വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ രണ്ട് പന്തിൽ ശശാങ്കിന് റണ്ണെടുക്കാൻ സാധിച്ചില്ല. തുടർന്ന് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബിന് കിരീടം നഷ്ടമായി.

29 പന്തില്‍ 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലിയുടെ പ്രകടനവും മികച്ചതായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു റൺ നേടി മടങ്ങി. ആർസിബിക്കായി ക്രുനാല്‍ പാണ്ഡ്യയാണ് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്. പ്രിയാൻഷ് ആര്യ (19 പന്തിൽ 24 റണ്‍സ്), നെഹാല്‍ വധേര(17 പന്തില്‍ 15), ഒമര്‍സായി(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News