പരിക്കുകളില്‍ നിന്നെന്നാം മുക്തി നേടി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് ടീം ഇപ്പോള്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റതിന്റെ ക്ഷീണം പിന്നീട് നടന്ന രണ്ട് മത്സരങ്ങളില്‍ തീര്‍ക്കുകയും ചെയ്തു. രാജസ്ഥാന് വേണ്ടി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡില്‍ സഞ്ജു മുത്തമിടുകയും ചെയ്തു. രാജസ്ഥാന് ഏറ്റവും അധികം വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും സഞ്ചുവിന് തന്നെ.
എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അടുത്ത മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്. ടി20 യില്‍ 7500 റണ്‍സ് എന്ന നാഴികക്കല്ല് മറികടക്കാന്‍ സഞ്ജു സാംസണ് ഇനി വേണ്ടത് വെറും 19 റണ്‍സ് മാത്രമാണ്. 299 ടി20 മത്സരങ്ങളില്‍ 286 ഇന്നിങ്‌സുകളില്‍ നിന്നായി 7,481 റണ്‍സ് ആണ് സഞ്ജു ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ ആറ് സെഞ്ച്വുറികളും 48 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. 33 മത്സരങ്ങളില്‍ നോട്ട് ഔട്ട് കൂടിയായിരുന്നു സഞ്ജു സാംസണ്‍.
ഇന്ത്യന്‍ നിരയില്‍ ആകെ ഏഴ് താരങ്ങള്‍ മാത്രമാണ് ടി20 മത്സരങ്ങളില്‍ 7,500 റണ്‍സ് തികച്ചിട്ടുള്ളവര്‍. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മാത്രമാണ് അത്. അങ്ങനെയുള്ള പട്ടികയിലേക്ക് എട്ടാമനായെത്താന്‍ സഞ്ജുവിന് ഇനി വേണ്ടത് വെറുെ 19 റണ്‍സ് മാത്രം. ടി20 യില്‍ പതിനായിരത്തിന് മുകളില്‍ റണ്‍ എടുത്തിട്ടുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മാത്രമേ ഉള്ളു- വിരാട് കോലിയും രോഹിത് ശര്‍മയും. ഇപ്പോഴത്തെ ഫോം തുടര്‍ന്ന് പോവുകയാണെങ്കില്‍ 10000 റണ്‍സ് ക്ലബ്ബിലേക്ക് സഞ്ജുവിന് എത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.
ഈ ഐപിഎല്‍ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ആദ്യ സീസണില്‍ ഷെയന്‍ വോണിന്റെ നേതൃത്വത്തില്‍ കപ്പടിച്ചതിന് ശേഷം രാജസ്ഥാന് ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ ആയിട്ടില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ഫൈനല്‍ വരെ എത്തിയിട്ടുണ്ടെങ്കിലും ഐപിഎല്‍ കിരീടം എന്നത് കിട്ടാക്കനിയാണ്. ഈ സീസണില്‍ അത് സാധ്യമാക്കാന്‍ ആയാല്‍ സഞ്ജുവിനെ സംബന്ധിച്ച് വലിയ നേട്ടമാകും.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല. ഐപിഎലിന്റെ ഈ സീസണില്‍ ആദ്യ നാല് മത്സരങ്ങളില്‍ നിന്ന് സഞ്ജുവിന് ഇതുവരെ നേടാന്‍ ആയത് 137 റണ്‍സ് മാത്രമാണ്. ആദ്യ മത്സരത്തില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറിയല്ലാതെ മറ്റ് വന്‍ സ്‌കോറുകള്‍ ഇതുവരെയില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവക്കേണ്ടത് ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ ഏറെ നിര്‍ണായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









