IPL 2025: ഐപിഎൽ പൂരം പുനരാരംഭിക്കുന്നു; പ്ലേ ഓഫ് മത്സരങ്ങളുടെ ഉൾപ്പെടെ ഷെഡ്യൂൾ ഇങ്ങനെ...

മെയ് 29ന് ആണ് ഒന്നാം ക്വാളിഫയർ മത്സരങ്ങൾ നടക്കുക. തുടർ മെയ് 30ന് എലിമിനേറ്റർ മത്സരവും നടക്കും.  

Written by - Zee Malayalam News Desk | Last Updated : May 13, 2025, 01:42 PM IST
  • രണ്ടാം ക്വാളിഫയർ നടക്കുന്നത് ജൂൺ 1ന് ആണ്.
  • തുടർന്ന് ജൂൺ 3ന് ഫൈനൽ നടക്കും.
  • നാല് പ്ലേഓഫ് മത്സരങ്ങൾ ഉൾപ്പെടെ 16 മത്സരങ്ങൾ ഇനി ബാക്കിയുണ്ട്.
IPL 2025: ഐപിഎൽ പൂരം പുനരാരംഭിക്കുന്നു; പ്ലേ ഓഫ് മത്സരങ്ങളുടെ ഉൾപ്പെടെ ഷെഡ്യൂൾ ഇങ്ങനെ...

ന്യൂഡൽഹി: ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ പോകുന്നുവെന്ന് ബിസിസിഐ. മെയ് 17 മുതൽ മത്സരങ്ങൾ പുനരാരംഭിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. 16 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇവ 6 വേദികളിലായി നടത്തും. ജൂൺ 3നായിരിക്കും ഐപിഎൽ ഫൈനൽ നടക്കുകയെന്നും ബിസിസിഐ അറിയിച്ചു. 

Add Zee News as a Preferred Source

പുനരാരംഭിക്കുന്നു. മെയ് 17ന് മത്സരങ്ങൾ പുനരാരംഭിക്കും. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങൾ പൂര്‍ത്തിയാക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബി‌സി‌സി‌ഐ ഔദ്യോഗികമായി അറിയിച്ചു. 

Also Read: Virat kohli Test Centuries: 'വിരാടചരിതം'... എണ്ണം പറഞ്ഞ 30 സെഞ്ചുറികള്‍; ഓസ്‌ട്രേലിയ മുതല്‍ ഓസ്‌ട്രേലിയ വരെ!

പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളുകൾ ഇങ്ങനെ:

ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. രണ്ടാം ക്വാളിഫയർ നടക്കുന്നത് ജൂൺ 1ന് ആണ്. തുടർന്ന് ജൂൺ 3ന് ഫൈനൽ നടക്കും. നാല് പ്ലേഓഫ് മത്സരങ്ങൾ ഉൾപ്പെടെ 16 മത്സരങ്ങൾ ഇനി ബാക്കിയുണ്ട്. എന്നാൽ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല. ഇതിന്റെ വിശദാംശങ്ങൽ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മറ്റ് മത്സരങ്ങൾ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ഡൽഹി, ലഖ്‌നൗ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം സംഘർഷത്തെ തുടർന്ന് മത്സരം നിർത്തിവച്ചതിന് പിന്നാലെ പല വിദേശ താരങ്ങളും ഇന്ത്യ വിട്ടുപോയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ വിട്ടുപോയ ഇവർ തിരിച്ചെത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link. 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News