)
ഐപിഎല്ലിൽ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയുമായി റെക്കോർഡിട്ട് ചെന്നൈ സൂപ്പർ കിംഗ്സ് താരം ഉർവിൽ പട്ടേൽ. 13 പന്തിലാണ് ഉർവിൽ പട്ടേൽ അർധ സെഞ്ച്വറി തികച്ചത്. ലക്നൗ സൂപ്പർ ജയന്റ്സുമായുള്ള മാച്ചിലാണ് ഉർവിൽ പട്ടേലിന്റെ റെക്കോർഡ് നേട്ടം.
നേരിട്ട 8 പന്തുകളിൽ ആറിലും സിക്സറാണ് ഉർവിൽ നേടിയത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ സഞ്ജു സാംസണ് (28) പുറത്തായതോടെയാണ് ഉര്‍വില്‍ പട്ടേല്‍ ക്രീസിലെത്തുന്നത്. ആദ്യ പന്ത് സിംഗളെടുത്ത് തുടങ്ങിയ ഉര്‍വില്‍ ഏവാം ഏവറിലെ അവസാന പന്തിൽ സിംഗളോടെയാണ് അർധസെഞ്ച്വറി നേടിയത്.
ഐപിഎല്ലില്‍ 10 പന്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി ഉര്‍വില്‍. 65 (23) റണ്‍സുമായാണ് ഉര്‍വില്‍ പുറത്തായത്. ഷഹബാസ് അഹമ്മദിന്റെ പന്തില്‍ ആവേശ് ഖാന് ക്യാച്ച് നല്‍കിയാണ് വിക്കറ്റ്. രണ്ട് ഫോറും എട്ട് സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.