)
ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഇന്നത്തെ മാച്ചിൽ പഞ്ചാബിന് തുടർച്ചയായ ആറാം തോൽവി. 23 റൺസിന്റെ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
സീസണിലെ ഒൻപതാം വിജയം നേടിയ ആർസിബിക്ക് പോയിന്റ് ടേബിളിൽ 18 പോയിന്റായി. തുടർച്ചയായ ആറാം തോൽവി വഴങ്ങിയെങ്കിലും പഞ്ചാബ് 13 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. 27 പന്തില്‍ 56 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയ്നിസ് 25 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കൊണോലി 22 പന്തില്‍ 37 റണ്‍സെടുത്തു. 22 പന്തില്‍ 35 റണ്‍സെടുത്ത സൂര്യാൻഷ് ഷെഡ്ഗെ ആണ് പഞ്ചാബിന്റെ മറ്റൊരു പ്രധാന സകോറര്‍.
ആര്‍സിബിക്കായി റാസിക് സലാം മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റെടുത്തു. ജയത്തോടെ 13 മത്സരങ്ങളില്‍ 18 പോയിന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ആര്‍സിബി. അർധ സെഞ്ചറികൾ നേടിയ വെങ്കടേഷ് അയ്യർ, വിരാട് കോലി എന്നിവരുടെ ഇന്നിങ്സുകളാണ് ബെംഗളൂരുവിനെ വമ്പൻ സ്കോറിലേക്ക് എത്തിച്ചത്. 40 പന്തുകൾ നേരിട്ട വെങ്കടേഷ് അയ്യർ നാലു സിക്സുകളും എട്ട് ഫോറുകളുമുൾപ്പടെ 73 റൺസടിച്ചു പുറത്താകാതെനിന്നു. 37 പന്തുകൾ നേരിട്ട കോലി 58 റൺസടിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.