ഐപിഎല്‍ താരലേലം ഡിസംബര്‍ 18ന്

ടീമുകൾക്ക് 145. 25 കോടി രൂപയാണ് ആകെ ചെലവഴിക്കാനാവുക.

Sneha Aniyan | Updated: Dec 4, 2018, 06:23 PM IST
ഐപിഎല്‍ താരലേലം ഡിസംബര്‍ 18ന്

2019 വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം ഈമാസം പതിനെട്ടിന് ജയ്പൂരില്‍ നടക്കും. 

ബെംഗളൂരുവിന് പകരമായാണ് ഇത്തവണ ജയ്പൂരില്‍ താരലേലം നടത്തുന്നത്. 70 കളിക്കാരുള്ള പട്ടികയില്‍ 50 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. എട്ട് ടീമുകൾക്ക്  ഇരുപത് വിദേശ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാവും.

11 കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കിയ കി൦ഗ്സ് ഇലവന്‍ പഞ്ചാബ് ആണ് ഏറ്റവും അധികം പണം കൈയിലുള്ള ടീം. 36.20 കോടി രൂപയാണ് കിംഗ്സിന് ചെലവഴിക്കാനാവുക. 

ടീമുകൾക്ക് 145. 25 കോടി രൂപയാണ് ആകെ ചെലവഴിക്കാനാവുക. യുവരാജ് സിംഗ്, ഗൗതം ഗംഭീർ, ജെ പി ഡുമിനി തുടങ്ങിയ പ്രമുഖ താരങ്ങൾ ലേലത്തിനുണ്ടാവും.

23 താരങ്ങളെ നിലനിർത്തിയ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ട് താരങ്ങളെയേ സ്വന്തമാക്കാനാവൂ. 8.4 കോടി രൂപയാണ് ചെന്നൈക്ക് പരമാവധി ചെലവഴിക്കാനാവുക.

സണ്‍റൈസേഴ്‍സ് ഹൈദരബാദിന് മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശികളെയും ടീമില്‍ എത്തിക്കാനാകും. 9.70 കോടിരൂപയാണ് അവരുടെ കൈയിലുള്ളത്. 

കൂടാതെ, ഇത്തവണ ലേലം ഒരു ദിവസം മാത്രമേ ഉണ്ടാകുവെന്നും റിപ്പോര്‍ട്ടുണ്ട്.  പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണത്തെ ഐ പി എൽ പൂർണമായോ, ഭാഗികമായോ വിദേശത്ത് നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.