കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്. ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്. ഐഎസ്എല്‍ ഷീല്‍ഡും ബഗാൻ നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ച് ഒരു ക്ലബും നേടിയിട്ടില്ല. അധികസമയത്തിലേക്ക് നീണ്ട ഫൈനൽ മത്സരത്തിലൂടെയാണ് മോഹൻ ബഗാൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഫൈനലിന്റെ ആദ്യപാതി ഇരുടീമിനും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. എന്നാല്‍ 49-ാം മിനിറ്റില്‍ ഗോളടിച്ച് ബെംഗളൂരു എഫ്‌സി ലീഡ് നേടുകയായിരുന്നു. ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബഗാന് ലീഡ് നേടിക്കൊടുത്തത്.
Also Read: IPL 2025: അഭിഷേക് ശർമ മെഗാഷോ! പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്ത് ഹൈദരാബാദ്
72-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെയാണ് ബഗാന്‍ മത്സരം സമനിലയിലെത്തിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജേസണ്‍ കമ്മിംഗ്‌സ് നേടാൻ സഹായിച്ചു. തുടര്‍ന്ന് വിജയ ഗോളിനായി ഇരു ടീമുകളും പൊരുതി നോക്കിയെങ്കിലും 90 മിനിറ്റ് അത് സാധിച്ചില്ല. ഇതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. അധിക സമയത്തേക്ക് കടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ ജാമി മക്ലാരനിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടുകയും ജയം ഉറപ്പിക്കുകയുമായിരുന്നു.
ഐഎസ്എല്‍ ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ബഗാൻ സ്വന്തമാക്കുന്നത്. കൊല്‍ക്കത്ത ടീമിന്റെ മുന്‍ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പ് നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.