തോറ്റാൽ OUT, IPLൽ ഇന്ന് ബാംഗ്ലൂരും ഹൈദരാബാദും നേർക്കുനേർ

IPL 2020യിലെ  എലിമിനേറ്റർ മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും  (Sunrisers Hyderabad) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (Royal Challengers Bangalore) തമ്മില്‍ ഏറ്റുമുട്ടും.  

Last Updated : Nov 6, 2020, 06:41 PM IST
  • IPL 2020യിലെ എലിമിനേറ്റർ മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും.
  • അബുദാബി ഷെയ്ഖ് സയെദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ് മത്സരം.
തോറ്റാൽ  OUT, IPLൽ ഇന്ന് ബാംഗ്ലൂരും ഹൈദരാബാദും നേർക്കുനേർ

Abu Dhabi: IPL 2020യിലെ  എലിമിനേറ്റർ മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും  (Sunrisers Hyderabad) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (Royal Challengers Bangalore) തമ്മില്‍ ഏറ്റുമുട്ടും.  

അബുദാബി ഷെയ്ഖ് സയെദ് സ്‌റ്റേഡിയത്തില്‍  ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ് മത്സരം. വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. എലിമിനേറ്ററിൽ ജയിക്കുന്ന ടീമിന് ആദ്യ പ്ലേ ഓഫില്‍ മുംബൈയോട് തോല്‍വി വഴങ്ങിയ ഡല്‍ഹിയേയും മറികടന്നാല്‍ മാത്രമെ ഫൈനലിലെത്താനാകൂ. തോൽക്കുന്ന ടീം പുറത്താകുകയും ചെയ്യും. 

ഇരു ടീമുകള്‍ക്കും ഒരേ  പോയിന്‍റ് ആണ് ലഭിച്ചത്.  എന്നാല്‍, റൺറേറ്റിന്‍റെ പിൻബലത്തിൽ പോയിന്‍റ്  പട്ടികയില്‍  ഹൈദരാബാദ് മൂന്നാം സ്ഥാനത്തി.   നാലാം സ്ഥാനക്കാരായാണ് ബാംഗ്ലൂർ ഫിനിഷ് ചെയ്തത്.

പ്രാഥമിക മത്സരങ്ങളില്‍ ഇരുടീമുകളും തമ്മില്‍  ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ ബാംഗ്ലൂരും ഹൈദരാബാദും വിജയം സ്വന്തമാക്കി. ഇതുവരെ 16 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 9 തവണ  ഹൈദരാബാദ് വിജയിച്ചപ്പോള്‍ ബാംഗ്ലൂര്‍ 7 തവണയാണ് വിജയിച്ചത്.

ദേവദത്ത് പടിക്കല്‍, ഫിഞ്ച്, കോഹ്ലി, ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ് തുടങ്ങിയവര്‍ അണിനിരക്കുന്ന ബാംഗ്ലൂരിന്‍റെ  ബാറ്റി൦ഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.  ഒപ്പം ചാഹല്‍ നയിക്കുന്ന ബൗളി൦ഗ്  നിരയും മോശമല്ല. 

എന്നാല്‍, അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പത്തുവിക്കറ്റിന് തകര്‍ത്താണ് സണ്‍റൈസേഴ്‌സിന്‍റെ  വരവ് എന്നതും അവഗണിക്കാനാകില്ല. 

പ്ലേഓഫില്‍ ഇരുടീമുകളും ഇതാദ്യമായാണ്  ഏറ്റുമുട്ടുന്നത്.  സണ്‍റൈസേഴ്‌സ് ഒരു തവണ  കിരീടം നേടിയപ്പോള്‍ ബാംഗ്ലൂരിന് ഇത് വരെ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. അത് നികത്താനാണ് കോഹ്ലിയും സംഘവും ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. 

Also read: IPL 2020: ഡൽഹി തകർന്നു; കൂറ്റം ജയത്തോടെ മുംബൈ ഫൈനലിൽ

എല്ലാം കൊണ്ടും ഒരു മികച്ച  പോരാട്ടം  തന്നെ ഇന്ന് പ്രതീക്ഷിക്കാം.... 

8-ാം തീയതിയാണ് രണ്ടാം ക്വാളിഫയർ മത്സരം നടക്കുക. 10ന് ദുബായിയാണ് ഫൈനൽ പോരാട്ടത്തിന് വേദിയാകുന്നത്.

More Stories

Trending News