അസഭ്യവര്‍ഷം; ക്രിക്കറ്റ് താരത്തിന് വിലക്ക്!

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബൗളര്‍ ജെയിംസ് പാറ്റിന്‍സന് വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസീസ് ക്രിക്കറ്റ് ബോര്‍ഡാണ് പാകിസ്ഥാനെതിരെയുള്ള യെസ്യ മത്സരത്തില്‍ നിന്നും താരത്തെ വിലക്കിയത്. 

Last Updated : Nov 17, 2019, 05:26 PM IST
    1. ഓസീസ് ക്രിക്കറ്റ് ബോര്‍ഡാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
    2. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുമ്പാകെ ഹാജരായ ജെയിംസ് പാറ്റിന്‍സണ്‍ കുറ്റം സമ്മതിച്ചിരുന്നു.
    3. തെറ്റ് പറ്റിയതായി തനിക്ക് ബോധ്യമുണ്ട്. പിഴവ് തന്‍റേത് മാത്രമാണെന്നും താരം പ്രതികരിച്ചു.
അസഭ്യവര്‍ഷം; ക്രിക്കറ്റ് താരത്തിന് വിലക്ക്!

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബൗളര്‍ ജെയിംസ് പാറ്റിന്‍സന് വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസീസ് ക്രിക്കറ്റ് ബോര്‍ഡാണ് പാകിസ്ഥാനെതിരെയുള്ള യെസ്യ മത്സരത്തില്‍ നിന്നും താരത്തെ വിലക്കിയത്. 

ഇതോടെ ഈ മാസം 21 മുതല്‍ 25 വരെ പാകിസ്ഥാനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് പാറ്റിന്‍സണിന് നഷ്ടമാകും.

ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ വിക്ടോറിയക്ക് വേണ്ടി കളിക്കുമ്പോള്‍ എതിര്‍ താരത്തെ അധിക്ഷേപിച്ചതിനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തെ വിലക്കിയത്.

നേരത്തേയും താരത്തില്‍ നിന്നും എതിര്‍താരങ്ങള്‍ക്ക് ഇത്തരം മോശം പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇക്കുറി കടുത്ത നടപടിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറാവുകയായിരുന്നു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുമ്പാകെ ഹാജരായ ജെയിംസ് പാറ്റിന്‍സണ്‍ കുറ്റം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. 

തെറ്റ് മനസിലായ ഉടന്‍ താന്‍ താരത്തോടും അമ്പയറോടും മാപ്പ് പറഞ്ഞിരുന്നതായി പാറ്റിന്‍ണ്‍ വ്യക്തമാക്കി. തെറ്റ് പറ്റിയതായി തനിക്ക് ബോധ്യമുണ്ട്. പിഴവ് തന്‍റേത് മാത്രമാണെന്നും താരം പ്രതികരിച്ചു.

Trending News