യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട്‌ നവോമി ഒസാക്ക

ഇതിഹാസ താരത്തെ വീഴ്ത്തി യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട്‌ ജപ്പാന്‍റെ നവോമി ഒസാക്ക. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം.

Updated: Sep 9, 2018, 07:42 AM IST
യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട്‌ നവോമി ഒസാക്ക

തിഹാസ താരത്തെ വീഴ്ത്തി യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട്‌ ജപ്പാന്‍റെ നവോമി ഒസാക്ക. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം.

നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് ഒസാക്ക തന്‍റെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം ചൂടിയത്.

സെറീനയെ പിന്തുണച്ചുള്ള ആരാധകരുടെ കൂവലുകളുടെ അകമ്പടിയില്‍ വിതുമ്പിയാണ് ഒസാക്ക കിരീടം ഉയര്‍ത്തിയത്‌. 

'എല്ലാവരും സെറീനയ്ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നതെന്ന് അറിയാം. ഇതുപോലെ അവസാനിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'- എന്ന് പറഞ്ഞാണ് നവോമി ഒസാക്ക കിരീടമേറ്റുവാങ്ങിയത്.

 

 

എന്നാല്‍ മൂന്നുവട്ടം നിയമം ലംഘിച്ചതിന് സെറീനയ്ക്ക് പെനാല്‍റ്റി വിധിച്ചു. അമ്പയറിനെതിരെ അധിക്ഷേപം ഉയര്‍ത്തിയതിനും കോച്ചിന്‍റെ ഇടപെടലിനും റാക്കറ്റ് വലിച്ചെറിഞ്ഞതിനുമാണ് സെറീനയ്ക്ക് പെനാല്‍റ്റി നല്‍കിയത്.