ധോണിയെ പോലെ മറ്റൊരു താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലില്ല: കപില്‍ദേവ്

ഈ ലോകകപ്പ് ധോണി ഉയര്‍ത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കപില്‍ ദേവ് പറഞ്ഞു.  

Updated: Apr 23, 2019, 03:24 PM IST
ധോണിയെ പോലെ മറ്റൊരു താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലില്ല: കപില്‍ദേവ്

ധോണിയെപ്പോലെ മറ്റൊരു താരം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് കപില്‍ദേവ്.  ധോണിയെക്കുറിച്ച് തനിക്ക് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും മോശമായിട്ടോന്നും പറയാനില്ലയെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ധോണിയെ ബഹുമാനിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം രാജ്യത്തിനായി മഹത്തായ സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എത്രകാലം അദ്ദേഹം കളിക്കുമെന്നും എത്രനാള്‍ അദ്ദേഹത്തിന്‍റെ ശരീരം ജോലി ഭാരം താങ്ങുമെന്നും നമുക്ക് പറയാനാവില്ലയെങ്കിലും ധോണിയോളം മഹത്തരമായി മറ്റൊരു താരവും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടില്ലെന്നും കപില്‍ദേവ് കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പ് ധോണി ഉയര്‍ത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് പറഞ്ഞ കപില്‍ ഇന്ത്യന്‍ ടീം കരുത്തുറ്റതാണെന്നും എന്നാല്‍ കപ്പുയര്‍ത്തുക അത്ര എളുപ്പമല്ലയെന്നും പറഞ്ഞു. താരങ്ങള്‍ക്ക് ലോകകപ്പില്‍ പരിക്കൊന്നും പറ്റാതിരിക്കട്ടെയെന്നും ഭാഗ്യമുണ്ടെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.