മഴയില്‍ കുതിര്‍ന്ന്‍ കാര്യവട്ടത്തെ സ്റ്റേഡിയം; ഇന്ത്യ-ന്യൂസിലന്‍ഡ്‌ മത്സരം 'ആശങ്ക'യില്‍

ഗ്രീന്‍ഫീല്‍ഡിലെ പുതുപുത്തന്‍ പിച്ചില്‍ 29 വര്‍ഷത്തിനു ശേഷം നടക്കുന്ന  നിര്‍ണായക ട്വന്റി-ട്വന്റി മത്സരത്തെ മഴ തടസപ്പെടുത്തി.  ഓരു മണിക്കൂർ മുമ്പ് വിട്ടു മാറിയ മഴ വീണ്ടും  പെയ്ത  സാഹചര്യത്തിൽ ടോസ് വൈകുമെന്ന് ഉറപ്പായി. മൈതാനം പൂർണമായും കാര്‍മേഘം കൊണ്ട് മൂടിയിരിക്കുകയാണ്.  

Last Updated : Nov 7, 2017, 07:21 PM IST
മഴയില്‍ കുതിര്‍ന്ന്‍ കാര്യവട്ടത്തെ സ്റ്റേഡിയം; ഇന്ത്യ-ന്യൂസിലന്‍ഡ്‌ മത്സരം 'ആശങ്ക'യില്‍

കാര്യവട്ടം:ഗ്രീന്‍ഫീല്‍ഡിലെ പുതുപുത്തന്‍ പിച്ചില്‍ 29 വര്‍ഷത്തിനു ശേഷം നടക്കുന്ന  നിര്‍ണായക ട്വന്റി-ട്വന്റി മത്സരത്തെ മഴ തടസപ്പെടുത്തി.  ഓരു മണിക്കൂർ മുമ്പ് വിട്ടു മാറിയ മഴ വീണ്ടും  പെയ്ത  സാഹചര്യത്തിൽ ടോസ് വൈകുമെന്ന് ഉറപ്പായി. മൈതാനം പൂർണമായും കാര്‍മേഘം കൊണ്ട് മൂടിയിരിക്കുകയാണ്.  മത്സരം നടക്കുകയാണെങ്കില്‍, ടോസ് നിര്‍ണായക പങ്കുവഹിക്കും. ടോസ് ലഭിക്കുന്നവര്‍ എതിര്‍ ടീമിനെ ബാറ്റിംഗിന് അയക്കനാകും ശ്രമിക്കുക. 

മ​ഴ​യാ​യി​രു​ന്നെ​ങ്കി​ലും കാ​ത്തി​രു​​ന്നെ​ത്തി​യ മ​ത്സ​ര​ത്തി​ന്​ ഒ​ന്നും ത​ട​സ്സ​മാ​വി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യിരുന്നു​ താ​ര​ങ്ങ​ളും സം​ഘാ​ട​ക​രും. മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ളെ​ല്ലാം നേ​ര​ത്തേ വി​റ്റു​തീ​ർ​ന്നു. 

 ജയത്തോടെ പരമ്പര  സ്വന്തമാക്കനാകും ഇന്ത്യ ശ്രമിക്കുക. നായകന്‍ വിരാട് കോഹ്‌ലി മുന്നില്‍ നയിക്കുമ്പോള്‍ പൊരുതാനുള്ള ചങ്കുറപ്പുണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക്. പുതുമുഖങ്ങളായ അക്‌സര്‍ പട്ടേലും യുസ്‌വേന്ദ്ര ചഹലും ഒരുക്കുന്ന സ്പിന്‍ മാന്ത്രികതയുമാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയുടെ ആത്മവിശ്വാസം. എന്നാല്‍, മഴ വില്ലനായി എത്താന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്കും കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലും പരിസരങ്ങളിലും മഴ പെയ്തിരുന്നു. 

മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഒാ​രോ മ​ത്സ​രം ജ​യി​ച്ച​തോ​ടെ 1-1 എ​ന്ന​ നി​ല​യി​ലാ​ണ്​ കാ​ര്യ​വ​ട്ട​ത്തെ പ​ച്ച​പ്പു​ൽ മൈ​താ​ന​ത്ത്​ മൂ​ന്നാം പോ​രാ​ട്ട​മെ​ത്തു​ന്ന​ത്. ബാ​റ്റി​ലും ബൗ​ളി​ലും ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ പ്ര​വ​ച​നാ​തീ​ത​മാ​ണ്​ സാ​ധ്യ​ത​ക​ൾ. 

ന്യൂ​ഡ​ൽ​ഹി​യി​ലെ ഫി​റോ​സ്​​ഷാ കോ​ട്​​ല​യി​ൽ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ 53 റ​ൺ​സി​ന്​ ജ​യി​ച്ച​പ്പോ​ൾ, രാ​ജ്​​കോ​ട്ടി​ൽ ഓള്‍റൗ​ണ്ട്​ ​ഫോ​മി​ൽ തി​രി​ച്ചെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ്​ 40 റ​ൺ​സ്​ ജ​യ​വു​മാ​യി പ​ര​മ്പ​ര​യി​ൽ ഒ​പ്പ​മെ​ത്തി. ഇ​നി കാ​ര്യ​വ​ട്ട​ത്തെ ക​ളി​യി​ൽ ആ​ര്​ ജ​യി​ക്കു​മെ​ന്ന്​ കാ​ണാം. ചാ​മ്പ്യ​ൻ​ഷി​പ്​​ ആ​രു​യ​ർ​ത്തി​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തി​നും കേ​ര​ള ക്രി​ക്ക​റ്റി​നും അ​തൊ​രു ച​രി​ത്ര​മാ​വും. 

Trending News