കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി വിപണിയില്‍

കേരള ബ്ലാസ്റ്റേഴിസിന്‍റെ ജഴ്സി വിപണിയിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം തുടങ്ങിയവര്‍ക്ക് ജഴ്സി ഒരുക്കിയിട്ടുള്ള അഡ്മിറലാണ് ജഴ്സി ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറു രൂപയ്ക്ക് ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായം സ്വന്തമാക്കാം. 

Last Updated : Nov 5, 2017, 02:50 PM IST
കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി വിപണിയില്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴിസിന്‍റെ ജഴ്സി വിപണിയിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം തുടങ്ങിയവര്‍ക്ക് ജഴ്സി ഒരുക്കിയിട്ടുള്ള അഡ്മിറലാണ് ജഴ്സി ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറു രൂപയ്ക്ക് ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായം സ്വന്തമാക്കാം. 

കോഴിക്കോടും കൊച്ചിയിലും നടന്ന ചടങ്ങുകളിലാണ് ബ്ലാസ്റ്റേഴിന്‍റെ ജഴ്സി പ്രകാശനം ചെയ്തത്. പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍, സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, മലയാളി താരം റിനോ ആന്‍റോ എന്നിവരുടെ സാന്നിധ്യത്തിലാണ് കൊച്ചി ലുലമാളില്‍ ചടങ്ങ് നടന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ സി.കെ വിനീത്, കെ.പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. 

നവംബര്‍ 17-ന് കലൂര്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

Trending News