close

News WrapGet Handpicked Stories from our editors directly to your mailbox

ബ്ലാസ്‌റ്റേഴ്‌സ് പകരം വീട്ടി: എടികെയ്ക്കെതിരെ മിന്നും ജയം!!

ഒന്നാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ നർസരിയുടെ ക്രോസ് കണ്ടുകൊണ്ടാണ് കളി തുടങ്ങിയത്.

Sneha Aniyan | Updated: Oct 20, 2019, 10:34 PM IST
ബ്ലാസ്‌റ്റേഴ്‌സ് പകരം വീട്ടി: എടികെയ്ക്കെതിരെ മിന്നും ജയം!!

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019 - 20 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കരുത്തരായ കരുത്തരായ എടികെയെ പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് .ഹോം ഗ്രൌണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട്  ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് എടികെയെ പരാജയപ്പെടുത്തിയത്. 

ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയാണ് മിന്നുന്ന രണ്ട് ഗോളുകളിലൂടെ ടീമിനെ വിജയതീരത്തെത്തിച്ചത്. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്നും രണ്ടാമത്തേത് തകര്‍പ്പനൊരു ഹാഫ് വോളിയില്‍ നിന്നും.

ഒന്നാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ നർസരിയുടെ ക്രോസ് കണ്ടുകൊണ്ടാണ് കളി തുടങ്ങിയത്. പക്ഷേ ലക്ഷ്യം കണ്ടില്ല എന്ന് മാത്രം.എന്നാൽ, ആറാം മിനിറ്റില്‍ തന്നെ അവര്‍ എ.ടി.കെയ്ക്കെതിരെ ലീഡ് വഴങ്ങി. കാള്‍ മെഹ്ക്യുവാണ് എടികെയ്ക്ക് വേണ്ടി സീസണിലെ ആദ്യത്തെ ഗോള്‍ അടിച്ചത്. 

ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച ഹെഡ്ഡറാണ് മക്ഹ്യൂ ഒന്നാന്തരമൊരു വെടിയുണ്ടയിലൂടെ ഗോളി ബിലാലിനെ തോല്‍പിച്ച് വലയിലാക്കിയത്.ലീഡ് നേടിയതോടെ കൊല്‍ക്കത്തെയ്ക്കായി കളിയില്‍ ആധിപത്യം. എന്നാല്‍, ഇടയ്ക്ക് റഫറി ഒരു പെനാല്‍റ്റി അനുവദിക്കാതിരുന്നത് അവര്‍ക്ക് നിരാശയായി. 

ഇരുപത്തിയേഴാം മിനുട്ടിൽ പെനൽട്ടിയിലൂടെ കേരളം കാത്തിരുന്ന ഗോളെത്തി. ജെയ്റോ റോഡ്രിഗസിനെ ഫൌൾ ചെയ്തതിന് കിട്ടിയ പെനൽട്ടി ഒഗ്ബച്ചെ ഭദ്രമായി വലയിലെത്തിച്ചു. 

നാൽപ്പത്തിനാലാം മിനുട്ടിൽ ഒഗ്ബച്ചെയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഹാഫ് ടൈമിന് പിരിയുമ്പോൾ സ്കോർ ബ്ലാസ്റ്റേഴ്സ് 2 - എ ടി കെ 1.

രണ്ട് തവണ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച എ ടികെയെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ച് വിജയത്തുടക്കം എന്ന സ്വപ്നമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. 

ചൊവ്വാഴ്ച ബ൦ഗളൂരു എഫ്.സി ഒഡിഷ എഫ്.സിയെ നേരിടും. ബെംഗളൂരുവിലാണ് മത്സരം.