IPL 2025: കളത്തിലിറങ്ങാൻ ഒരുങ്ങി കെകെആർ, നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ; മഴയ്ക്ക് സാധ്യതയെന്നും പ്രവചനം

ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 02:39 PM IST
  • നാലാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തവണ കൊൽക്കത്ത കളത്തിലിറങ്ങുന്നത്.
  • കൊൽക്കത്തയെ നയിക്കുന്നത് ടീമിന്റെ പുതിയ ക്യാപ്റ്റനായ അജിങ്ക്യ രെഹാനെ.
  • കൊൽക്കത്തയിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ഓറഞ്ച് അലർട്ട്
IPL 2025: കളത്തിലിറങ്ങാൻ ഒരുങ്ങി കെകെആർ, നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ; മഴയ്ക്ക് സാധ്യതയെന്നും പ്രവചനം

കൊല്‍ക്കത്ത: ഐപിഎൽ 18-ാം സീസണ് ഇന്ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. രാത്രി 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം. നാലാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തവണ കൊൽക്കത്ത കളത്തിലിറങ്ങുന്നത്. ഇത്തവണ കൊൽക്കത്തയെ നയിക്കുന്നത് ടീമിന്റെ പുതിയ ക്യാപ്റ്റനായ അജിൻങ്കയ രെഹാനെയാണ്. 

Add Zee News as a Preferred Source

ഐപിഎൽ സീസൺ18 വർഷം പിന്നിടുമ്പോഴും ഈഡൻ ഗാർഡൻസിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാറും,കെകെആറിന്റെ അംബാസിഡറുമായ ഷാരൂഖ് ഖാൻ. ഷാരൂഖ് തന്റെ ടീമിലെ കളിക്കാരൊടൊപ്പം ഡ്രസിങ് റൂമിൽ നിന്ന് സംസാരിക്കുന്നതും, അവർക്ക് സ്‌നേഹവും പിന്തുണയും നൽകുന്ന വീഡിയോ കെകെആർ അവരുടെ സോഷ്യൽ മീഡിയ ചാനലിൽ പങ്കുവച്ചു. 

കെകെആർ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റിന് ഷാരൂഖ് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 
'ദയവായി ആരോഗ്യവാനായിരിക്കുക, സന്തോഷവാനായിരിക്കുക. അവരെ പരിപാലിച്ചതിന്.... ചന്ദു സർ, നന്ദി.'കൂടാതെ ടീമിന്റെ പുതിയ ക്യാപറ്റനായി ജോയിൻ ചെയ്ത അജിങ്ക്യ രെഹാനയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ, നല്ലൊരു മത്സരം കാഴ്ച വെയ്ക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

2012 ലും 2014 ലും 2024 ലും ആണ് കൊൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ വിരാട് കോലിയുടെ ടീം ആയ റോയൽ ചലഞ്ചേഴ്സിന് ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. 'ഇത്തവണ കിരീടം ബെംഗളൂരുവിന്' എന്ന മുദ്രാവാക്യം ആണ് കഴിഞ്ഞ കുറച്ചുകാലമായി ബെംഗളൂർ മുന്നോട്ട് വയ്ക്കുന്നത്. ഐപിഎല്ലിൽ ഏറ്റവും അധികം റൺസ് സ്കോർ ചെയ്ത താരമായി വിരാട് കോലി വിരാജിക്കുമ്പോഴും ഒരു ഐപിഎൽ കിരീടം എന്ന സ്വപ്നം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ആദ്യ സീസൺ മുതൽ ഐപിഎൽ കളിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് വിരാട് കോലി.

ഐപിഎൽ ആദ്യ മത്സരമായ ദിനമായ ഇന്ന് ആരാധകർ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതെസമയം കൊൽക്കത്തയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കൊൽക്കത്തയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News