ഭാര്യമാര്‍ ഒപ്പം വേണം: ബിസിസിഐയോട് അവശ്യമറിയിച്ച് വിരാട് കോഹ്‌ലി

കുടുംബത്തെ കൂടെ കൊണ്ട് പോകുന്നതിന് പല രാജ്യങ്ങളും  കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Last Updated : Oct 7, 2018, 01:46 PM IST
ഭാര്യമാര്‍ ഒപ്പം വേണം: ബിസിസിഐയോട് അവശ്യമറിയിച്ച് വിരാട്  കോഹ്‌ലി

മുംബൈ: വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകാനുള്ള അനുവാദം വേണമെന്ന  ആവശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. 

ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗത്തോടാണ് കോഹ്‌ലി ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. വിദേശ പര്യടനങ്ങളില്‍ താരങ്ങളോടൊപ്പം ഭാര്യമാര്‍ക്ക് രണ്ടാഴ്ച താമസിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. 

ഇത് മാറ്റി പരമ്പര അവസാനിക്കുന്നത് വരെ അവരെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്നാണ് കോഹ്‌ലിയുടെ ആവശ്യം. എന്നാല്‍, അതിവേഗം ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലയെന്ന്  സുപ്രീം കോടതി നിയമിച്ച ഉന്നത അധികാര സമിതി അറിയിച്ചു. 

ബിസിസിഐയുടെ പുതിയ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം മാത്രമേ നിയമങ്ങളില്‍ മാറ്റം വരുവാന്‍ സാധിക്കുവെന്നും അധികൃതര്‍ അറിയിച്ചു.

കൂടാതെ, ആവശ്യം അറിയിച്ചുക്കൊണ്ട് ഔദ്യോഗികമായ അപേക്ഷ സമര്‍പ്പിക്കണമെന്ന് ടീം മാനേജരായ സുനില്‍ സുബ്രഹ്മണ്യത്തോട് സമിതി ആവശ്യപ്പെട്ടു.

കോഹ്‌ലിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മ. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുമുണ്ട്. 

കുടുംബത്തെ കൂടെ കൊണ്ട് പോകുന്നതിന് പല രാജ്യങ്ങളും  കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ പല ഘട്ടത്തിലും നിരവധി താരങ്ങള്‍ രൂക്ഷ പ്രതികരണവുമായി എത്തിയിട്ടുമുണ്ട്. 

 

Trending News