മിണ്ടാതിരിക്കൂ; കാണികളോട് ആഗ്യം കാണിച്ച് കൊഹ്‌ലി

റഫറിമാരും ക്രിക്കറ്റ് താരങ്ങളും ഗ്രൗണ്ടില്‍ നിശബ്ദരായി നിന്നപ്പോഴാണ് കാണികള്‍ ആര്‍ത്തുവിളിച്ചത്. 

Last Updated : Feb 25, 2019, 11:46 AM IST
മിണ്ടാതിരിക്കൂ; കാണികളോട് ആഗ്യം കാണിച്ച് കൊഹ്‌ലി

വിശാഖപട്ടണം: ഇന്ത്യ– ഓസ്ട്രേലിയ ആദ്യ ട്വന്റി 20-ക്ക് മുന്‍പായി കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയുടെ ധീരജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് മൗനം ആചരിക്കവെ ശബ്ദമുണ്ടാക്കിയ വിശാഖപട്ടണത്തെ കാണികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി.

റഫറിമാരും ക്രിക്കറ്റ് താരങ്ങളും ഗ്രൗണ്ടില്‍ നിശബ്ദരായി നിന്നപ്പോഴാണ് കാണികള്‍ ആര്‍ത്തുവിളിച്ചത്. ഗ്യാലറിയുടെ പലഭാഗങ്ങളില്‍ നിന്നും ദേശീയ മുദ്രവാക്യങ്ങളാണ് ഉയര്‍ന്നതെങ്കിലും ബഹുമാന സൂചകമായി നിശബ്ദരാകാന്‍ കോഹ്ലി ആവശ്യപ്പെടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും ദേശീയഗാനത്തിനു ശേഷമായിരുന്നു മൗനമാചരിക്കല്‍.

എന്നാല്‍ ഈ സമയം മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കാണികളില്‍ ചിലര്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട വിരാട് കൊഹ്‌ലി ഉടന്‍ തന്നെ കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് ആംഗ്യം കാണിക്കുകയും ആ സമയത്ത് വേണ്ട ബഹുമാനം കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

വീരമൃത്യുവരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്.

Trending News