IPL 2018: 71 റണ്‍സിന് ഡല്‍ഹിയെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

  

Last Updated : Apr 17, 2018, 11:14 AM IST
IPL 2018: 71 റണ്‍സിന് ഡല്‍ഹിയെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 71 റണ്‍സിനാണ് ഡല്‍ഹിയെ നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 59 റണ്‍സെടുത്ത നിതീഷ് റാണയുടെയും 41 റണ്‍സെടുത്ത ആന്ദ്രേ റസലിന്ററയും മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 129 റണ്‍സിന് പുറത്തായി. റിഷഭ് പന്ത് (43) മാക്‌സ് വെല്‍(47) മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. ഗംഭീറിന് എട്ട് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 

ഐപിഎല്ലില്‍ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ആണ് എതിരാളികള്‍. രാത്രി 8 മണിക്ക് മുംബൈയിലാണ് മത്സരം.

Trending News