)
ജോർജിയ: ചരിത്രം കുറിച്ച് ഇന്ത്യ! ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലേക്ക്. കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലാണ് ഫൈനൽ മത്സരം. രണ്ടാം സെമിയിൽ ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയെ ടൈബ്രേക്കറിൽ കീഴടക്കിയാണ് (5-3) കൊനേരു ഹംപി ഫൈനലിൽ പ്രവേശിച്ചത്. ഹംപി ആദ്യമായാണ് ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്നത്.
ദിവ്യ ദേശ്മുഖ് ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് (1.5-0.5) ഫൈനലിൽ പ്രവേശിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ദിവ്യ ദേശ്മുഖ്. ലോക ചാമ്പ്യൻഷിപ്പ് കാൻഡിഡേറ്റ് ടൂർണമെന്റിനും ദിവ്യ ദേശ്മുഖ് യോഗ്യത ഉറപ്പാക്കി. ഫൈനലിലെ ആദ്യ മത്സരം 26നും രണ്ടാമത്തെ മത്സരം 27നും നടക്കും. സമനില വന്നാൽ ടൈബ്രേക്കറിലൂടെ 28ന് വജയിയെ നിശ്ചയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.