ലോറസ് പുരസ്ക്കാരത്തിനായി "ഒരു രാജ്യത്തിന്‍റെ ചുമലിലേറി" സച്ചിന്‍!

ലോറസ് സ്പോര്‍ട്ടി൦ഗ് മോമെന്‍റ് 2000-2020 അവാര്‍ഡിന്‍റെ അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും!

Last Updated : Feb 4, 2020, 06:34 AM IST
  • ലോറസ് സ്പോര്‍ട്ടി൦ഗ് മോമെന്‍റ് 2000-2020 അവാര്‍ഡിന്‍റെ അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും!
  • പോതുജനങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഫെബ്രുവരി 16 വരെ വോട്ട് ചെയ്യാം.
  • ഫെബ്രുവരി 16ന് അവസാനിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പിന് ശേഷം വിജയിയെ തിരഞ്ഞെടുക്കും. വിജയിയെ പ്രഖ്യാപിക്കുന്നത് 17നാണ്.
ലോറസ് പുരസ്ക്കാരത്തിനായി "ഒരു രാജ്യത്തിന്‍റെ ചുമലിലേറി" സച്ചിന്‍!

ന്യൂഡല്‍ഹി: ലോറസ് സ്പോര്‍ട്ടി൦ഗ് മോമെന്‍റ് 2000-2020 അവാര്‍ഡിന്‍റെ അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും!

20 സംഭവങ്ങളില്‍ നിന്നാണ് സച്ചിന്‍റെ ലോകകപ്പ്‌ വിജയഘോഷത്തെ അവസാന അഞ്ചിലേക്ക് തിരഞ്ഞെടുത്തത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ്‌ വിജയത്തിന് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ താരങ്ങള്‍ ചുമലിലേറ്റി ഗ്രൗണ്ടിനെ വലം വച്ചതിനെ "ഒരു രാജ്യത്തിന്‍റെ ചുമലിലേറി" എന്ന ശീര്‍ഷകത്തോടെയാണ് അവതരിപ്പിച്ചത്.

പോതുജനങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഫെബ്രുവരി 16 വരെ വോട്ട് ചെയ്യാം. ഫെബ്രുവരി 16ന് അവസാനിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പിന് ശേഷം വിജയിയെ തിരഞ്ഞെടുക്കും. വിജയിയെ പ്രഖ്യാപിക്കുന്നത് 17നാണ്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ 20 സംഭവങ്ങളാണ് പുരസ്ക്കാരത്തിന് പരിഗണിക്കുന്നതിനായി ഉള്‍പ്പെടുത്തിയത്‌.

Trending News