മോദിയും, രാഹുലുമല്ല പ്രധാനമന്ത്രിയാകേണ്ടത്!!

2019 ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയാകേണ്ടത് രാഹുലും മോദിയുമല്ലെന്ന് ക്രിക്കറ്റ് ആരാധകന്‍.

Sneha Aniyan | Updated: Apr 22, 2019, 06:22 PM IST
മോദിയും, രാഹുലുമല്ല പ്രധാനമന്ത്രിയാകേണ്ടത്!!

ബാംഗ്ലൂര്‍: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയാകേണ്ടത് രാഹുലും മോദിയുമല്ലെന്ന് ക്രിക്കറ്റ് ആരാധകന്‍.

പ്രധാനമന്ത്രിയാകേണ്ടത് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇപ്പോഴത്തെ ക്യാപ്റ്റനുമായ എം. എസ് ധോണിയാണെന്നാണ് ആരാധകന്‍ പറയുന്നത്. 

വിശ്വാസ് ദ്വിവേദി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ആഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ- ഇതായിരുന്നു വിശ്വാസിന്‍റെ ട്വീറ്റ്. 

വിശ്വാസിന്‍റെ അഭിപ്രായത്തെ പിന്തുണച്ച്‌ നിരവധി ക്രിക്കറ്റ് ആരാധകരും ധോണി ആരാധകരും രംഗത്തെത്തി. 

കൈയിലുള്ള വിഭവങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ധോണിയെ അല്ലാതെ മറ്റാരെ പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യത്തിന് ഗുണം ഉണ്ടാകും എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ചോദ്യം. 

റോയല്‍ ചലഞ്ചേഴ്സ്  ബാംഗ്ലൂരിനെതിരായി ഇന്നലെ നടന്ന മത്സരത്തില്‍ ഗംഭീര പ്രകടനമാണ് ധോണി കാഴ്ചവച്ചത്. 

സ്റ്റേഡിയത്തിന് പുറത്തേക്ക് പറന്ന ധോണിയുടെ  സിക്സറിന്‍റെ ദൂരം 111 മീറ്ററായിരുന്നു. തോല്‍വിയായിരുന്നു ചെന്നൈ സ്വന്തമാക്കിയതെങ്കിലും 48ബോളില്‍ 84 റണ്‍സെടുത്ത ധോണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.