ഇതിഹാസ താരം ലയണൽ മെസ്സി നാളെ പുലർച്ചെ ഇന്ത്യയിലെത്തും. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025ൻ്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തനത്തിനായാണ് മെസ്സിയെത്തുന്നത്. നാല് സംസ്ഥാനങ്ങളിലെ വിവിധ പരിപാടികളിൽ മെസ്സി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 14 വർഷത്തിന് ശേഷം വീണ്ടും മെസ്സി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തുകയാണ്. മെസ്സിക്കൊപ്പം സൂപ്പർ താരങ്ങളായ റോഡ്രിഗോ ഡിപോളും ലൂയിസ് സുവാരസും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൽ വ്യക്തമാക്കുന്നത്.
ശനിയാഴ്ച കൊൽക്കത്തയിലെത്തുന്ന താരങ്ങൾ 70 അടി ഉയരമുള്ള മെസ്സി പ്രതിമ അനാച്ഛാദനം ചെയ്യും. പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ ഓൺലൈനായിട്ടായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. തുടർന്ന്, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സിനിമാതാരങ്ങളും മറ്റ് പ്രമുഖരും ഉൾപ്പെടുന്ന ഗോട്ട് കപ്പിൽ മെസ്സി ബൂട്ട് അണിയും. ഉച്ചയോടെ ദക്ഷിണേന്ത്യയിലെ ഏക സന്ദർശന വേദിയായ ഹൈദരാബാദിലേക്ക് തിരിക്കും. തെലങ്കാന സർക്കാരിൻ്റെ രണ്ടാം വാർഷിക ആഘോഷത്തിൽ മെസ്സി മുഖ്യാതിഥിയായി എത്തും. വിവിധ പാർട്ടി നേതാക്കളും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ കൂടെ മെസ്സിയും സുവാരസും ഡി പോളും പന്ത് തട്ടും. മെസ്സിക്കൊപ്പം പന്ത് തട്ടാനായി രേവന്ത് റെഡ്ഡി ആഴ്ചകൾക്ക് മുമ്പേ പരിശീനം ആരംഭിച്ചിരുന്നു.
തുടർന്ന്, ഞായറാഴ്ച മുംബൈയിലാണ് മെസ്സിയുടെ പരിപാടികൾ. ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾ, കോടീശ്വരന്മാർ, പ്രമുഖ മോഡലുകൾ തുടങ്ങിയവർ ക്ഷണിതാക്കളായെത്തുന്ന ഫാഷന്‍ ഷോയിൽ മെസ്സി ഭാഗമാകും. രാത്രിയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും രാജ്യതലസ്ഥാനത്ത് സംഘാടകർ നടത്തും. മുമ്പൊരിക്കലുമില്ലാത്തവിധം ആവേശത്തിലാണ് രാജ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









