മെസിക്ക് ആറാം ബാലണ്‍ ഡി​​ ഓ​​ര്‍‍!!

ഫു​​ട്ബോ​​ള്‍ ലോകത്ത് ഒരേയൊരു രാജവേയുള്ളൂ, അത് താന്‍ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് ല​​യ​​ണ​​ല്‍ മെ​​സി!! 

Sheeba George | Updated: Dec 3, 2019, 11:46 AM IST
മെസിക്ക് ആറാം ബാലണ്‍ ഡി​​ ഓ​​ര്‍‍!!

ഫു​​ട്ബോ​​ള്‍ ലോകത്ത് ഒരേയൊരു രാജവേയുള്ളൂ, അത് താന്‍ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് ല​​യ​​ണ​​ല്‍ മെ​​സി!! 

2019ലെ മി​​ക​​ച്ച ഫു​​ട്ബോ​​ള്‍ താ​​ര​​ത്തി​​നു​​ള്ള ബാലണ്‍ ഡി​​ ഓ​​ര്‍ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് മെ​​സി. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഇന്നലെ അ​​ര്‍​​ധ​​രാ​​ത്രിയാണ് പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​നം നടന്നത്. ആറാം ബാലണ്‍ ഡി ഓര്‍ പുരസ്കാരമാണ് മെസി കരസ്ഥമാക്കിയിരിക്കുന്നത്. 

രണ്ടാം സ്ഥാനത്ത് ലിവര്‍പൂളിന്‍റെ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കാണ്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്‍റെ പ്രതിരോധം കോട്ടപോലെ കാത്തതില്‍ വാന്‍ ഡൈക്കിന്‍റെ സാന്നിധ്യം അനിഷേധ്യമാണ്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു, യു.ഇ.എഫ്.എയുടെ ഏറ്റവും മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ട വാന്‍ ഡൈക്ക് ബാലണ്‍ ഡി ഓറിനായുള്ള പട്ടികയില്‍ ഇടം നേടിയിരുന്നു.

യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ര്‍​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​​ഡോ, ലി​​വ​​ര്‍​​പൂ​​ളി​​ന്‍റെ ഹോ​​ള​​ണ്ട് താ​​രം വി​​ര്‍​​ജി​​ല്‍ വാ​​ന്‍ ഡി​​ക്, പി​​എ​​സ്ജി​​യു​​ടെ ഫ്ര​​ഞ്ച് താ​​രം കൈ​​ലി​​യ​​ന്‍ എം​​ബാ​​പ്പെ, റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ബെ​​ല്‍​​ജി​​യം താ​​രം ഏ​​ഡ​​ന്‍ ഹ​​സാ​​ര്‍​​ഡ് തു​​ട​​ങ്ങി​​ 30 പേ​​രായിരുന്നു പു​​ര​​സ്കാ​​ര​​ പ​​ട്ടി​​ക​​യി​​ല്‍ ഉണ്ടായിരുന്നത്. 

സെ​​പ്റ്റം​​ബ​​റി​​ല്‍​​ന​​ട​​ന്ന ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രവും മെ​​സി​​ക്കാ​​യി​​രു​​ന്നു. കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോറര്‍, ലാലീഗ ടോപ് സ്‌കോറര്‍, ലാലീഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ്, ലാലീഗയിലെ ഏറ്റവും മികച്ച ഗോള്‍, ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ഗോള്‍, ഏറ്റവും മികച്ച പ്ലേ മേക്കര്‍ പുരസ്കാരം, ഫിഫയുടെ ഏറ്റവും മികച്ച താരം, ബാലണ്‍ ഡി ഓര്‍ എല്ലാ പുരസ്കാരത്തിനും ഒരേ ഒരു പേര് ല​​യ​​ണ​​ല്‍ മെസി.

ഇതോടെ ആറ് ബാലണ്‍ ഡി ഓര്‍ നേടുന്ന ഏകതാരമായി മാറിയിരിക്കുകയാണ് മെസി. അഞ്ച് ബാലണ്‍ ഡി ഓറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പിന്നില്‍. 2009, 2010, 2011, 2012, 2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസി ബാലണ്‍ ഡി ഓര്‍ ഉയര്‍ത്തിയത്.

ഈ ഫുട്ബോള്‍ ലോകത്തെ കിരീടങ്ങളെല്ലാം കാല്‍കീഴിലാക്കിയ സുല്‍ത്താനാണ് മെസി. ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയാതോടെ കാല്‍പന്ത് ലോകത്തെ മന്ത്രികനായി നിലകൊള്ളുകയാണ് മെസി!!