close

News WrapGet Handpicked Stories from our editors directly to your mailbox

സൈനിക വേഷത്തിൽ പാട്ടു പാടുന്ന ധോണി; കയ്യടിച്ച് പട്ടാളക്കാർ!!

വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറിയ എം എസ് ധോണി ഇപ്പോൾ സൈനിക സേവനമനുഷ്ഠിക്കുകയാണ്. 

Updated: Aug 4, 2019, 07:23 PM IST
സൈനിക വേഷത്തിൽ പാട്ടു പാടുന്ന ധോണി; കയ്യടിച്ച് പട്ടാളക്കാർ!!

ന്യൂഡല്‍ഹി: വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറിയ എം എസ് ധോണി ഇപ്പോൾ സൈനിക സേവനമനുഷ്ഠിക്കുകയാണ്. 

സൈനിക സേവനത്തിന്‍റെ ഭാഗമായി "ക്യാപ്റ്റന്‍ കൂള്‍" വിക്ടര്‍ ഫോഴ്സിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  

കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ധോണി പാടുന്ന പാട്ടിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പട്ടാള വേഷത്തിലുള്ള പട്ടു പാടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സൈനികരോട് വേദിയിലിരുന്ന് സംസാരിക്കുന്നതിനിടെയായിരുന്നു ധോണിയുടെ പാട്ട്. ക്ലാസിക് ഹിന്ദി പാട്ടായ "മെയിന്‍ പല്‍ ഡോ പല്‍ കാ ഷായര്‍ ഹൂം" എന്ന പാട്ടാണ് ധോണി പാടുന്നത്. ധോണിയുടെ പാട്ട് കേട്ട പട്ടാളക്കാർ അത് മതിയാവോളം ആസ്വദിക്കുന്നതും കയ്യടിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ആര്‍മി വേഷത്തിലുള്ള ധോണിയുടെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ സദസ്സിൽ പാട്ട് പാടുന്ന ധോണിയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കശ്മീര്‍ താഴ്‍വരയുടെ സുരക്ഷാ ചുമതലയാണ് വിക്ടര്‍ ഫോഴ്‍സിനുള്ളത്. അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷ വിക്ടര്‍ ഫോഴ്‍സിനാണ്. രാഷ്ട്രീയ റൈഫിള്‍സിന്‍റെ തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‍സ്. 

കശ്മീര്‍ താഴ്‍വരയില്‍ നിയോഗിക്കപ്പെടുന്ന ധോണി, സൈന്യത്തിന്‍റെ പട്രോളി൦ഗ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസവും.