ലൂ​യി​സ് എ​ന്‍റി​ക്വ ഇനി സ്പെ​യി​ന്‍ പ​രി​ശീ​ല​ക​ന്‍: കരാര്‍ രണ്ട് വര്‍ഷത്തേക്ക്

സ്പെ​യി​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ലൂ​യി​സ് എ​ന്‍റി​ക്വ​യെ നി​യ​മി​ച്ചു. 

Updated: Jul 10, 2018, 01:33 PM IST
 ലൂ​യി​സ് എ​ന്‍റി​ക്വ ഇനി സ്പെ​യി​ന്‍ പ​രി​ശീ​ല​ക​ന്‍: കരാര്‍ രണ്ട് വര്‍ഷത്തേക്ക്

മാ​ഡ്രി​ഡ്: സ്പെ​യി​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ലൂ​യി​സ് എ​ന്‍റി​ക്വ​യെ നി​യ​മി​ച്ചു. 

ലോ​ക​ക​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്ന് രാ​ജി​വ​ച്ച ഫെ​ര്‍​ണാ​ണ്ടോ ഹി​യ​റോ​യ്ക്കു പ​ക​ര​മാ​യാണ് പുതിയ നിയമനം. ര​ണ്ടു വ​ര്‍​ഷ​ത്തെ              ക​രാ​റി​ലാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ മു​ന്‍ പ​രി​ശീ​ല​ക​നാ​യ എ​ന്‍റി​ക്വ​യെ സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 

പു​തി​യ പ​രി​ശീ​ല​ക​നെ ഏ​ക​ക​ണ്ഠ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സ്പാ​നി​ഷ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് റു​ബി​യ​ലെ​സ്    പ​റ​ഞ്ഞു. റ​യ​ലി​ന്‍റെ​യും ബാ​ഴ്സ​യു​ടെ​യും മു​ന്‍ മി​ഡ്ഫീ​ല്‍​ഡ​റാ​ണ് എ​ന്‍റി​ക്വ. 

ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മുന്‍പാണ് സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍, പ​രി​ശീ​ല​ക​നാ​യി​രു​ന്ന ജു​ല​ന്‍ ലോ​പെ​റ്റേ​ഗി​യെ          പു​റ​ത്താ​ക്കുകയും ഫെ​ര്‍​ണാ​ണ്ടോ ഹി​യേ​റോ​യെ പ​രി​ശീ​ല​ക​നാ​ക്കുകയും ചെയ്തത്.

റ​യ​ല്‍ മാ​ന്‍ഡ്രി​ഡി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ജു​ല​നെ പു​റ​ത്താ​ക്കി​യ​ത്.