ഷൈജുവിന്‍റെ 'ബൂം ചിക്ക വാ വാ' ഇനി ഫുട്ബോള്‍ ലോകകപ്പ് വേദിയിലും

സിസിഎൽ, ഐഎസ്എൽ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്‍റെ കമൻററി ഇനി ലോകകപ്പ് ഫുട്‍ബോൾ വേദികളിലും മുഴങ്ങും. ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് മത്സരങ്ങൾക്ക് മലയാളം കമൻററികള്‍ക്ക് അനുമതി ലഭിക്കുന്നത്. 

Last Updated : Jun 9, 2018, 06:10 PM IST
ഷൈജുവിന്‍റെ 'ബൂം ചിക്ക വാ വാ' ഇനി ഫുട്ബോള്‍ ലോകകപ്പ് വേദിയിലും

സിസിഎൽ, ഐഎസ്എൽ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്‍റെ കമൻററി ഇനി ലോകകപ്പ് ഫുട്‍ബോൾ വേദികളിലും മുഴങ്ങും. ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് മത്സരങ്ങൾക്ക് മലയാളം കമൻററികള്‍ക്ക് അനുമതി ലഭിക്കുന്നത്. 

തന്‍റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഷൈജു തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഐ.എസ്.എലില്‍ നിങ്ങള്‍ നെഞ്ചേറ്റിയത് പോലെ റഷ്യന്‍ ലോകകപ്പിലും കൂടെ ഉണ്ടാകണമെന്നും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നും വിമര്‍ശിക്കണമെന്നും അദ്ദേഹം ഫുട്‌ബോള്‍ ആരാധകരോട് പറഞ്ഞു.

സോണി ഇ.എസ്.പി.എന്‍ ചാനലിലാണ് മലയാളം കമൻററിയോടെ ഫിഫയുടെ സംപ്രേഷണം ഉണ്ടാവുക.

സാധാരണ ഉപയോഗിക്കാറുള്ള ശൈലികളില്‍ നിന്നും വളരെ വ്യത്യസ്തമായ രീതികളാണ് കളി വിവരിക്കാന്‍ ഷൈജു ഉപയോഗിക്കുന്നത്. മാധ്യമപ്രവർത്തകനും കമന്റേറ്ററുമായ ഷൈജു മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ചില പ്രത്യേക പ്രയോഗങ്ങളാണ് അദ്ദേഹത്തെ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനാക്കിയത്. 

'ബൂം ചിക്ക വാ വാ', 'ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ' തുടങ്ങിയ പ്രയോഗങ്ങൾ വിവരണത്തിന് കൊഴുപ്പ് കൂട്ടാൻ ഷൈജു തന്നെ വികസിപ്പിച്ചെ'ടുത്തവയാണ്. 

ജൂണ്‍ 14ന് ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്‌കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ റഷ്യ-സൗദി അറേബ്യയെയാണ് ആദ്യ മത്സരത്തില്‍ നേരിടുക. ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 26ന് അവസാനിക്കും. ജൂണ്‍ മുപ്പത് മുതല്‍ നോക്കൌട്ട് മത്സരങ്ങള്‍ ആരംഭിക്കും. ജൂലൈ പതിനഞ്ചിനാണ് കലാശപ്പോര്.

Trending News