close

News WrapGet Handpicked Stories from our editors directly to your mailbox

പ്രായ തട്ടിപ്പ്; ലോകകപ്പ് ഹീറോയുടെ മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം!!

തീസ് ഹസാരി കോടതിയിലാണ് ഡല്‍ഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചത്. 

Updated: Jun 17, 2019, 12:10 PM IST
പ്രായ തട്ടിപ്പ്; ലോകകപ്പ് ഹീറോയുടെ മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം!!

ന്യൂഡല്‍ഹി: പ്രായത്തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യന്‍ താരത്തിന്‍റെ മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം. അണ്ടര്‍ 19 ലോകകപ്പ് ഹീറോ മന്‍ജോത് കല്‍റയുടെ മാതാപിതാക്കള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.  

ലോകകപ്പ്‌ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മന്‍ജോതിന്‍റെ പ്രായത്തില്‍ കൃത്രിമം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. തീസ് ഹസാരി കോടതിയിലാണ് ഡല്‍ഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചത്. 

മന്‍ജോതിന്‍റെ മാതാപിതാക്കളായ പര്‍വീന്‍ കുമാറിനെയും രഞ്ജിത് കൗറിനെയും പ്രതിചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ബിസിസിഐയുടെ രേഖകളില്‍ 1999 ജനുവരി 15 ആണ് മന്‍ജോത് കല്‍റയുടെ ജനന തീയതി.

എന്നാല്‍, മന്‍ജോത് പഠിച്ച രണ്ട് സ്‌കൂളിലെ രേഖകള്‍ പരിശോധിച്ച പൊലീസ് യഥാര്‍ത്ഥ ജനന തീയതി 1998 ജനുവരി 15 ആണെന്ന് കണ്ടെത്തുകയായിരുന്നു. 

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകളിലൂടെ ടീമില്‍ ഇടം നേടിയ മറ്റ് 11 താരങ്ങളുടെ മാതാപിതാക്കളും കുറ്റക്കാരാണെന്ന് കുറ്റപത്രം പറയുന്നു. ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ പ്രായത്തട്ടിപ്പ് അന്വേഷിക്കുന്നതിനിടയിലാണ് ഇവര്‍ കുടുങ്ങിയത്.  

ഇന്ത്യ കപ്പുയര്‍ത്തിയ 2018 അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി പോരാട്ടവുമായി മാന്‍ ഓഫ് ദ് മാച്ച് ആയിരുന്നു മന്‍ജോത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് മന്‍ജോതിനെ സ്വന്തമാക്കിയിരുന്നു.