കുഞ്ഞുടുപ്പില്‍ ഷറപ്പോവ!

ത്രീഫോര്‍ത്ത് ധരിച്ച് മുടി ഇരുവശങ്ങളിലുമായി പിന്നിക്കെട്ടി ഒപ്പം ഒരു പാവക്കുട്ടിയുമായാണ് മരിയ ഫോട്ടോയ്ക്ക് പോസുചെയ്തത്.

Sneha Aniyan | Updated: Nov 3, 2018, 04:27 PM IST
കുഞ്ഞുടുപ്പില്‍ ഷറപ്പോവ!

മോസ്‌കോ: കുട്ടിയുടുപ്പ് ധരിച്ച ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

ഹാലോവിന്‍ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം മരിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത ചിത്രത്തിന് ഒറ്റ ദിവസം കൊണ്ട് അയ്യയിരത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. 

ത്രീഫോര്‍ത്ത് ധരിച്ച് മുടി ഇരുവശങ്ങളിലുമായി പിന്നിക്കെട്ടി ഒപ്പം ഒരു പാവക്കുട്ടിയുമായാണ് മരിയ ഫോട്ടോയ്ക്ക് പോസുചെയ്തത്.

കണ്ടാല്‍ പതിനെട്ടു തോന്നിക്കില്ലെന്നാണ് ആരാധകരില്‍ ചിലരുടെ കമന്‍റ്. ടെന്നീസിനെക്കാള്‍ മരിയയ്ക്ക് ഇണങ്ങുന്നത് മോഡലിംഗാണെന്നാണ് മറ്റുചിലരുടെ കമന്‍റ്. 

8.76 മില്ല്യന്‍ ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്ര൦ മരിയയുടെ ഫോളവേഴ്‌സ്. മരിയയ്ക്ക് കൂട്ടായി കനേഡിയന്‍ ടെന്നീസ് താരം യൂജിന്‍ ബുക്കാര്‍ഡും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

ഷോര്‍ഡ്‌സും പെട്ടിപോലുള്ള ഉടുപ്പും ധരിച്ചാണ് താരത്തിന്‍റെനില്‍പ്പ്. ഇതും വൈറലാവാന്‍ അധികസമയം വേണ്ടിവന്നില്ല.

ഏറെ ആരാധകരുള്ള പ്രൊഫഷണല്‍ ടെന്നിസ് താരമാണ് മരിയ ഷറപ്പോവ. 2014 ജൂലായ് 7ലെ വനിതാ ടെന്നീസ് അസോസിയേഷന്‍ റാങ്കിംഗ് പ്രകാരം ആറാം സ്ഥാനത്തായിരുന്നു. 

അഞ്ച് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്‍പ്പെടെ 32 കിരീടങ്ങള്‍ നേടിയ ഷറപ്പോവ 1994 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥിരതാമസക്കാരിയാണ്.