Argentina Team In Kerala: മെസിയും കൂട്ടരും കേരളത്തിലേക്ക്; സൗഹൃദ മത്സരം ഒക്ടോബറിൽ, സ്ഥിരീകരിച്ച് എച്ച്എസ്ബിസി

Lionel Messi: ഈ വർഷം ഒക്ടോബറിൽ ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം എത്തുമെന്നാണ് എച്ച്എസ്ബിസി അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 07:00 PM IST
  • അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാർ എച്ച്എസ്ബിസിയാണ്
  • അർജന്റീന ദേശീയ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തി ഒ‌രു അന്താരാഷ്ട്ര പ്രദർശന മത്സരം കളിക്കുമെന്ന് എച്ച്എസ്ബിസി അറിയിച്ചു
Argentina Team In Kerala: മെസിയും കൂട്ടരും കേരളത്തിലേക്ക്; സൗഹൃദ മത്സരം ഒക്ടോബറിൽ, സ്ഥിരീകരിച്ച് എച്ച്എസ്ബിസി

തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് സ്പോൺസർമാരായ എച്ച്എസ്ബിസി. ഈ വർഷം ഒക്ടോബറിൽ ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം എത്തുമെന്നാണ് എച്ച്എസ്ബിസി അറിയിച്ചിരിക്കുന്നത്.

Add Zee News as a Preferred Source

അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കഴിഞ്ഞ നവംബറിൽ അറിയിച്ചിരുന്നു. അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാർ എച്ച്എസ്ബിസിയാണ്.

ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ദേശീയ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തി ഒ‌രു അന്താരാഷ്ട്ര പ്രദർശന മത്സരം കളിക്കുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയിലും സിങ്കപ്പൂരിലുമായി നടക്കേണ്ട മത്സരങ്ങളുമായി ബന്ധപ്പെട്ട 2025ലെ ഒരു വർഷ പങ്കാളിത്ത കരാർ അർജന്റീന ഫുട്ബോൾ അസോസിയേഷനും എച്ച്എസ്ബിസിയും പ്രഖ്യാപിച്ചു. 2026 ലോകകപ്പ് ​യോ​ഗ്യതാ മത്സരങ്ങൾ അന്തിമ ഘട്ടത്തിൽ നിൽക്കേയാണ് എഎഫഎയും എച്ച്എസ്ബിസിയും കരാർ പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ മത്സരത്തിന്റെ വേദി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും മത്സരങ്ങൾ കേരളത്തിൽ വച്ചായിരിക്കും നടക്കുകയെന്നാണ് സൂചന. 14 വർഷങ്ങൾക്ക് ശേഷമാണ് മെസി ഇന്ത്യയിൽ എത്തുന്നത്.

2011 സെപ്തംബറിൽ ലോകകപ്പ് യോ​ഗ്യതാ റൗണ്ട് മത്സരത്തിനായാണ് മെസി ഉൾപ്പെടുന്ന അർജന്റീന ടീം ഇന്ത്യയിൽ എത്തിയത്. കൊൽക്കത്തിയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാമ് മത്സരം നടന്നത്. വെനസ്വേലയ്ക്കെതിരായ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ​ഗോളിന് ജയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News