close

News WrapGet Handpicked Stories from our editors directly to your mailbox

മെസ്സിക്ക് വേണമെങ്കില്‍ ക്ലബ് വിടാം- ബാഴ്‌സലോണ

ബാഴ്‌സയുടെ ഔദ്യോഗിക ക്ലബ് ചാനലിലൂടെയാണ് പ്രസിഡന്‍റ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

Sneha Aniyan | Updated: Sep 7, 2019, 06:23 PM IST
മെസ്സിക്ക് വേണമെങ്കില്‍ ക്ലബ് വിടാം- ബാഴ്‌സലോണ

ബാഴ്‌സലോണ: അര്‍ജന്‍റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയ്ക്ക് വേണമെങ്കില്‍ ക്ലബ് വിടാമെന്ന് ബാഴ്‌സലോണ. 

മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും വേണമെങ്കില്‍ ക്ലബ് വിട്ടുപോകാമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യോ.

2021ലാണ് ബാഴ്‌സലോണയുമായുള്ള മെസിയുടെ പുതിയ കരാര്‍ അവസാനിക്കുന്നതെങ്കിലും അതിന് മുന്‍പ് തന്നെ കരാര്‍ അവസാനിപ്പിച്ച് മടങ്ങാമെന്ന് ജോസപ് പറയുന്നു. 

ബാഴ്‌സയുടെ ഔദ്യോഗിക ക്ലബ് ചാനലിലൂടെയാണ് പ്രസിഡന്‍റ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

സാവി, കാര്‍ലോസ് പുയോള്‍, ആന്ദ്രെ ഇനിയേസ്റ്റ എന്നിവരോടും ഇതുതന്നെയായിരുന്നു ക്ലബിന്‍റെ സമീപനമെന്നും കളിക്കാര്‍ ആ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കാലിലെ പേശിവേദന കാരണം വിശ്രമത്തിലാണ് മെസി. ഇതു കാരണം ബാഴ്‌സ ലാലീഗയില്‍ കഷ്ടപ്പെടുമ്പോഴാണ് പ്രസിഡന്‍റിന്‍റെ പരാമര്‍ശം വന്നിരിക്കുന്നത്. 

മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള അവര്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഒരൊറ്റ മത്സരം മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഒരെണ്ണത്തില്‍ തോറ്റു. ഒന്ന് സമനിലയിലായി.

2004 മുതല്‍ ബാഴ്‌സയുടെ സീനിയര്‍ ടീമിലുള്ള മെസ്സി ക്ലബിനുവേണ്ടി 452 കളികളില്‍ നിന്ന് 419 ഗോളുകളാണ് നേടിയത്. ഇക്കാലയളവിലാണ് മെസ്സി അഞ്ച് ബാലണ്‍ദ്യോര്‍ നേടിയത്. 2017ലാണ് കരാര്‍ പുതുക്കിയത്