മക്കളെ കുളിപ്പിച്ചും കളിപ്പിച്ചും 'അച്ഛന്‍' മെസി!

 ബാഴ്‌സലോണയുടെ തേരാളിയിപ്പോള്‍ ഭയങ്കര തിരക്കിലാണ്.  മത്സരമൊന്നുമില്ലാത്ത സമയത്ത് എന്ത് തിരക്കെന്നല്ലേ?  

Sneha Aniyan | Updated: Sep 7, 2018, 06:02 PM IST
മക്കളെ കുളിപ്പിച്ചും കളിപ്പിച്ചും 'അച്ഛന്‍' മെസി!

ഗോള്‍ വല കുലുക്കിയും, ഗോള്‍ വഴി ഒരുക്കിയും ഫുട്ബോള്‍ ആരാധകരുടെ മനം കവര്‍ന്ന താരമാണ് മെസി. എന്നാല്‍, ബാഴ്‌സലോണയുടെ തേരാളിയിപ്പോള്‍ ഭയങ്കര തിരക്കിലാണ്.  മത്സരമൊന്നുമില്ലാത്ത സമയത്ത് എന്ത് തിരക്കെന്നല്ലേ?  

അവധി സമയം വീട്ടിലിരിക്കുന്ന താരം നല്ല രീതിയില്‍ കുടുംബത്തെ പരിപാലിക്കുക്കയാണെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മക്കളെ കുളിപ്പിക്കണം, സ്‌കൂളില്‍ കൊണ്ടാക്കണം, തിരിച്ചുകൊണ്ടു വരണം, പഠിപ്പിക്കണം അങ്ങനെ നിരവധി ജോലിയാണ് താരത്തിന് ഇപ്പോഴുള്ളത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi) on

മെസി തന്‍റെ ഇന്‍സ്റ്റഗ്രാമിലിട്ട ചിത്രമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിമിഷങ്ങള്‍ക്കകമാണ് താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തത്.

മക്കളായ തിയാഗോയെയും മാത്യോയെയും സ്‌കൂളില്‍ കൊണ്ടുപോകുന്ന മെസിയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്‍. അച്ഛനായ മെസിക്കൊപ്പം തിയാഗോയും മാത്യോയും സ്‌കൂള്‍ യൂണിഫോമിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഭാര്യ ആന്‍റോനെല റൊക്കുസെ എല്ലാ കാര്യത്തിലും മെസിയുടെ കൂട്ടിനുണ്ട്. ഇന്‍സ്റ്റഗ്രാം ഫോട്ടോയ്ക്ക് പിന്നിലും ഭാര്യ ആന്‍റോനെല തന്നെയാണ്.

ലോകകപ്പ് പരാജയത്തിന് ശേഷം അര്‍ജന്റീന ടീമിലേക്ക് മെസി മടങ്ങിയെത്തിയിട്ടില്ല. ടീമില്‍ മെസിയുടെ അഭാവമുണ്ടെന്ന് അര്‍ജന്റീനയുടെ ഇടക്കാല കോച്ച് ലിയോണല്‍ സ്‌കലോനി പറഞ്ഞിരുന്നു. 

‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തെ വെറുതെയിരിക്കാന്‍ വിടുകയാണ്. അദ്ദേഹത്തിന് കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ടതുണ്ട്. പിന്നെ എന്താകും തീരുമാനമെന്ന് നോക്കാം ‘ സ്‌കലോനി പറഞ്ഞു.