Viral Video: മെസിയുടെ ഗോളാഘോഷം അനുകരിച്ച് മകന്‍!!

ലയണല്‍ മെസിയുടെ ഗോളാഘോഷം അനുകരിക്കുന്ന മകന്‍ മാറ്റിയോ മെസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നു. 

Last Updated : Sep 15, 2019, 07:17 PM IST
Viral Video: മെസിയുടെ ഗോളാഘോഷം അനുകരിച്ച് മകന്‍!!

യണല്‍ മെസിയുടെ ഗോളാഘോഷം അനുകരിക്കുന്ന മകന്‍ മാറ്റിയോ മെസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നു. 

ബാഴ്സയുടെ പച്ച ജെഴ്സിയിലാണ് നാലു വയസ്സുകാരന്‍ മാറ്റിയോ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

വലങ്കാല്‍ കൊണ്ട് ഫ്രീക്കിക്കെടുക്കുന്ന മാറ്റിയോ അച്ഛന്‍റെ ശൈലിയില്‍ ഗോളാഘോഷം നടത്തുന്നതാണ് വീഡിയോയുടെ ആകര്‍ഷകമായ ഘടകം. 

മകന് ജന്മദിനാശംസകള്‍ നേര്‍ന്ന് മെസ്സിയുടെ ഭാര്യ അന്റോണെല്ല റൊക്കുസ്സോയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു മാറ്റു. ജീവിതത്തില്‍ എന്നും സന്തോഷം കളിയാടട്ടെ. ഈ ഓമനത്വം ഒരിക്കലും ജീവിതത്തില്‍ നിന്ന് മായാതിരിക്കട്ടെ. നിനക്ക് ജന്മദിനാശംസകള്‍-  അന്റോണെല്ല കുറിച്ചു.

Trending News