വിഡ്ഡിത്തം പറയരുത്, അമ്പയറുടെ തീരുമാനത്തെ ധോണി ബഹുമാനിക്കണം!!

ഇതിന് ചുട്ട മറുപടി നല്‍കിയാണ്‌ വോണ്‍ വീണ്ടും ട്വീറ്റ് ചെയ്തത്. 

Updated: Apr 12, 2019, 07:01 PM IST
വിഡ്ഡിത്തം പറയരുത്, അമ്പയറുടെ തീരുമാനത്തെ ധോണി ബഹുമാനിക്കണം!!

ജയ്പൂരില്‍ നടന്ന സൂപ്പര്‍ കിംഗ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ ചട്ടലംഘനം നടത്തിയ ധോണിയെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍. 

ഔട്ടായ ശേഷം ഗ്രൗണ്ടിലിറങ്ങി അമ്പയറിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തതിനാണ് ധോണിയ്ക്ക് വിമര്‍ശനം. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വോണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതെന്നും ഡഗ് ഔട്ടിലിരിക്കുന്ന ക്യാപ്റ്റന് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ യാതൊരു അവകാശവുമില്ലെന്നായിരുന്നു വോണിന്‍റെ അഭിപ്രായം. 

ഇതിന് പിന്നാലെ ധോണി ചെയ്തത്തില്‍ തെറ്റൊന്നുമില്ലെന്നു വാദിച്ച് ആരാധകന്‍ രംഗത്തെത്തി.

ഈ സീസണില്‍ അമ്പയര്‍മാരുടെ ഭാഗത്ത് നിന്ന് നിറയെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ടീമിന് വേണ്ടി അത് ചോദ്യം ചെയ്തില്ലെങ്കില്‍ പിന്നെ ധോണി ക്യാപ്റ്റനായി ഇരുന്നിട്ട് എന്താണ് കാര്യം- ആരാധകന്‍ ചോദിക്കുന്നു. 

എന്നാല്‍, ഇതിന് ചുട്ട മറുപടി നല്‍കിയാണ്‌ വോണ്‍ വീണ്ടും ട്വീറ്റ് ചെയ്തത്. 

വിഡ്ഢിത്തം പറയരുതെന്നും ക്യാപ്റ്റന്‍ എന്ന നിലയില്‍ അമ്പയറുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു വോണിന്‍റെ മറുപടി. 

ധോണിയുടെ ഈ നടപടി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.