)
സാന്റിയാഗോ: അർജന്റീനയെ തകർത്ത് മൊറോക്കോ. അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് അർജന്റീനയെ തകർത്ത് ചാമ്പ്യന്മാരായി മൊറോക്കോ. ചിലിയിലെ സാന്റിയാഗോയിൽ നടന്ന മത്സരത്തിൽ മൊറോക്കോ അർജന്റീനക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളാണ് നേടിയത്.
ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ഫിഫ അണ്ടർ 20 ലോകകപ്പ് നേടുന്നത്. പന്ത്രണ്ടാം മിനിറ്റിൽ യാസിർ സാബിരി നിർണായ പെനാൽറ്റിയിലൂടെ മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകി. ഇരുപത്തിയൊമ്പതാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസും സബിരി ഗോളാക്കി. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും അവസരങ്ങൾ നിരവധി വന്നെങ്കിലും ഗോൾ പിറന്നില്ല.
ഇതോടെ 2-0ന് മൊറോക്കോ ചരിത്ര വിജയം നേടി. 2009ല്‍ ഘാനയ്ക്ക് ശേഷം അണ്ടർ 20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറി. ശനിയാഴ്ച നടന്ന മത്സരത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊളംബിയ മൂന്നാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.