close

News WrapGet Handpicked Stories from our editors directly to your mailbox

സൈനിക പരിശീലനത്തിന് ധോണിക്ക് അനുമതി

പരിശീലനത്തിന്‍റെ കുറച്ച് ഭാഗം ജമ്മു കശ്മീരില്‍ ആയിരിക്കുമെന്നാണ് സൂചന.   

Updated: Jul 22, 2019, 11:47 AM IST
സൈനിക പരിശീലനത്തിന് ധോണിക്ക് അനുമതി

ന്യൂഡല്‍ഹി: പാരച്യൂട്ട്  റെജിമെന്‍റ് പരിശീലനത്തിന് അനുവാദം ആവശ്യപ്പെട്ടുള്ള ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുമതി നല്‍കി. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിനാണ് ധോണിയ്ക്ക് അനുവാദം ലഭിച്ചത്.

2011ൽ ആണ് ഇന്ത്യൻ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്‍റെ ബലിദാൻ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്. 

അന്ന് അത് ഒരുപാടു വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും സൈനികരോടുള്ള ആദര സൂചകമായാണ് ധോണി ബലിദാൻ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ് കളിക്കളത്തില്‍ ഇറങ്ങിയത്.

പരിശീലനത്തിന്‍റെ കുറച്ച് ഭാഗം ജമ്മു കശ്മീരില്‍ ആയിരിക്കുമെന്നാണ് സൂചന. സൈന്യത്തില്‍ പരിശീലനത്തിനായി പോകേണ്ടതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ധോണി ബിസിസിഐയ്ക്ക് കത്തയച്ചിരുന്നു.

ധോണിയുടെ സ്ഥലത്ത് വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരുമെന്നാണ് സൂചന.