ധോണിയുടെ പിറന്നാള്‍; സാമൂഹിക അകലം പാലിച്ച് MSD, രസകരമായ പോസ്റ്റുമായി പോലീസ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുംബൈ പോലീസ് പങ്കുവച്ച ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

Last Updated : Jul 8, 2020, 07:11 AM IST
  • "Do it the ‘Mahi Way’ - Stay ‘Not Out’, Stay Cool & Stump coronavirus."- 'ക്യാപ്റ്റന്‍ കൂളി'ന് 'പിറന്നാള്‍ ആശംസകള്‍' നേര്‍ന്നുക്കൊണ്ട് മുംബൈ പോലീസ് കുറിച്ചു. 2,200ലധികം പേരാണ് ഇതിനോടകം ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. 9,500 ലൈക്കുകളും പോസ്റ്റിനു ലഭിച്ചു.
ധോണിയുടെ പിറന്നാള്‍; സാമൂഹിക അകലം പാലിച്ച് MSD, രസകരമായ പോസ്റ്റുമായി പോലീസ്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുംബൈ പോലീസ് പങ്കുവച്ച ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

രസകരമായ പോസ്റ്റുകളിലൂടെ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ട്വിറ്റര്‍ (Twitter) പേജാണ്‌ മുംബൈ പോലീസിന്‍റേത്. അങ്ങനെ രസകരമായ പോസ്റ്റാണ് ധോണിയെ ആശംസിക്കാനും മുംബൈ പോലീസ് (Mumbai Police) പങ്കുവച്ചിരിക്കുന്നത്.

കൊറോണ വൈറസ് വായുവിലൂടെ പടരും... തെളിവുകളുമായി ശാസ്ത്രജ്ഞര്‍!!

ധോണിയ്ക്കുള്ള ആശംസയ്ക്ക് പുറമേ കൊറോണ വൈറസി(Corona Virus)നെതിരായ ജാഗ്രതാ നിര്‍ദേശവും ട്വീറ്റിലുണ്ട് എന്നതാണ് ശ്രദ്ധേയം. "MSD Maintain Social Distancing" എന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്. മഹേന്ദ്ര സിംഗ് ധോണി(Mahendra Singh Dhoni)യ്ക്ക് പകരം സാമൂഹിക അകലം പാലിക്കുക എന്ന പൂര്‍ണ രൂപമാണ് MSDയ്ക്ക് നല്‍കിയിരിക്കുന്നത്.

See Pics: സാരിയില്‍ തിളങ്ങി ജോര്‍ജ്ജ്ക്കുട്ടിയുടെ അനുമോള്‍‍!!

"Do it the ‘Mahi Way’ - Stay ‘Not Out’, Stay Cool & Stump coronavirus."- 'ക്യാപ്റ്റന്‍ കൂളി'ന് 'പിറന്നാള്‍ ആശംസകള്‍' നേര്‍ന്നുക്കൊണ്ട് മുംബൈ പോലീസ് കുറിച്ചു. 2,200ലധികം പേരാണ് ഇതിനോടകം ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. 9,500 ലൈക്കുകളും പോസ്റ്റിനു ലഭിച്ചു. ചൊവ്വാഴ്ച 39 വയസ്സ് തികഞ്ഞ ധോണിയ്ക്ക് പിറന്നാള്‍ (Ms Dhoni Birthday) ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. 

Trending News