ധോണി കോവിഡ് നെഗറ്റീവ്; ചെന്നൈയെ നയിക്കാന്‍ 'തല'യെത്തും...!!

  IPL ടീം  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്...    ഐ.പി.എല്ലിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

Last Updated : Aug 13, 2020, 10:24 PM IST
  • ധോണി കോവിഡ് നെഗറ്റീവ്
  • CSKയുടെ പരിശീലന ക്യാമ്പില്‍ ധോണി പങ്കെടുക്കു൦
  • ചെന്നൈയില്‍ ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് പരിശീലന ക്യാമ്പ് നടക്കുക.
ധോണി കോവിഡ്  നെഗറ്റീവ്;  ചെന്നൈയെ നയിക്കാന്‍ 'തല'യെത്തും...!!

റാഞ്ചി:  IPL ടീം  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്...    ഐ.പി.എല്ലിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഇതോടെ,  ധോണി CSKയുടെ  പരിശീലന ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. ചെന്നൈയില്‍ ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് പരിശീലന ക്യാമ്പ് നടക്കുക. 

ബുധനാഴ്ചയാണ്  റാഞ്ചിയിലെ ഗുരുനാനാക് ആശുപത്രിയിലാണ് ധോണി സ്രവ പരിശോധന നടത്തിയത്. ഇതോടെ  ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പരിശീലന ക്യാമ്പില്‍ ധോണി   പങ്കെടുക്കുമെന്ന് ഉറപ്പായി. ചെന്നൈയില്‍ ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് പരിശീലന ക്യാമ്പ് നടക്കുക.

ബി.സി.സി.ഐ (BCCI) പ്രോട്ടോകോള്‍ പ്രകാരം താരങ്ങള്‍ക്ക് രണ്ട്  തവണ കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഐ.പി.എല്‍  (IPL) മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങാനിരിക്കെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ബിസിസിഐ കര്‍ശനമാക്കിയിരുന്നു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരങ്ങളും സപ്പോര്‍ട്ടി൦ഗ്  സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ബി.സി.സി.ഐ മുന്‍പ് തന്നെ  പുറത്തിറക്കിയിരുന്നു.

ടീമുകള്‍ യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പ് രണ്ട് കോവിഡ് ടെസ്റ്റുകള്‍ നടത്തണം. യുഎഇയില്‍ എത്തിയതിന് ശേഷം മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആവുന്നത് വരെ ടീമിലെ താരങ്ങള്‍ തമ്മില്‍ കാണുന്നതിനും ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2019 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണിയാണ് യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലിന്‍റെ  ശ്രദ്ധാകേന്ദ്രം. 

 

More Stories

Trending News