close

News WrapGet Handpicked Stories from our editors directly to your mailbox

പ്രായം കളിയെ ബാധിക്കുന്നു; ധോണിയ്ക്ക് നിര്‍ബന്ധിത വിരമിക്കല്‍?

ധോണി വിരമിക്കലിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത് ബിസിസിഐയെ അദ്ഭുതപ്പെടുത്തുന്നു. 

Updated: Jul 15, 2019, 05:07 PM IST
 പ്രായം കളിയെ ബാധിക്കുന്നു; ധോണിയ്ക്ക് നിര്‍ബന്ധിത വിരമിക്കല്‍?

ന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. 

അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

ഇതേതുടര്‍ന്ന്, താരം വിരമിക്കുകയാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, സമാന രീതിയില്‍ ധോണിയെക്കുറിച്ചുള്ള ഒരു നിര്‍ണായക വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുമായി ധോണി കൂടിക്കാഴ്ച നടത്തിയതായാണ് വാര്‍ത്ത. 

ധോണി സ്വയം വിരമിക്കാന്‍ തയ്യാറാണകണമെന്നും അദ്ദേഹത്ത ഇനി പതിവുപോലെ ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ധോണി വിരമിക്കലിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത് ബി.സി.സി.ഐയെ അദ്ഭുതപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയെ ഉള്‍പ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ്.

2020 ട്വന്‍റി-20 ലോകകപ്പിലും ഇതു തന്നെയാകും അവസ്ഥ. മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പരിഗണനയിലോ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ താരത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.