വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി: മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം

മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് നാ​​​യ​​​ക​​​ന്‍ മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി​​​യി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം. 107 പ​​​ന്തി​​​ല്‍ 129 റ​​​ണ്‍സ് നേ​​​ടി​​​യ മു​​​ന്‍ നാ​​​യ​​​ക​​​ന്‍ 10 ഫോ​​​റും ആ​​​റു കൂ​​​റ്റ​​​ന്‍ സി​​​ക്‌​​​സു​​​ക​​​ളു​​​മാ​​​ണ് പ​​​റ​​​ത്തി​​​യ​​​ത്. 

Last Updated : Feb 27, 2017, 07:39 PM IST
വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി: മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം

കൊല്‍ക്ക​​​ത്ത: മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് നാ​​​യ​​​ക​​​ന്‍ മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി​​​യി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം. 107 പ​​​ന്തി​​​ല്‍ 129 റ​​​ണ്‍സ് നേ​​​ടി​​​യ മു​​​ന്‍ നാ​​​യ​​​ക​​​ന്‍ 10 ഫോ​​​റും ആ​​​റു കൂ​​​റ്റ​​​ന്‍ സി​​​ക്‌​​​സു​​​ക​​​ളു​​​മാ​​​ണ് പ​​​റ​​​ത്തി​​​യ​​​ത്. 

ധോണിയുടെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ജാര്‍ഖണ്ഡ് ടീം 50 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 243 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ചത്തീസ്ഗഢിന്റെ പോരാട്ടം 39.4 ഓവറില്‍ 165 റണ്‍സില്‍ അവസാനിപ്പിച്ച് ജാര്‍ഖണ്ഡ് 78 റണ്‍സിന്റെ വിജയമാഘോഷിച്ചു. ടീം ​​​ഏ​​​റ്റ​​​വും ത​​​ക​​​ര്‍ച്ച നേ​​​രി​​​ട്ട സ​​​മ​​​യ​​​ത്ത് നേ​​​ടി​​​യ ഈ ​​​സെ​​​ഞ്ചു​​​റി​​​ക്ക് മൂ​​​ല്യം കൂ​​​ടും. 

ആ​​റി​​ന്​ 57 എ​​ന്ന നി​​ല​​യി​​ൽ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ഝാ​​ർ​​ഖ​​ണ്ഡി​​നെ ക്യാ​​പ്​​​റ്റ​െ​ൻ​റ ക​​ട​​മ ഉ​​ജ്ജ്വ​​ല​​മാ​​യി നി​​റ​​വേ​​റ്റി എ​​തി​​രാ​​ളി​​ക​​ൾ​​ക്ക്​ 244 റ​​ൺ​​സി​െ​ൻ​റ വി​​ജ​​യ​​ല​​ക്ഷ്യം ന​​ൽ​​കി​​യാ​​ണ്​ ധോ​​ണി ക്രീ​​സ്​ വി​​ട്ട​​ത്​. ഷ​​ഹ​​ബാ​​സ്​ ന​​ദീ​​മി​​​നെ(53) കൂ​​ട്ടു​​പി​​ടി​​ച്ച്​ 151 റ​​ൺ​​സിന്‍റെ കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യ ധോ​​ണി മ​​ത്സ​​രം പൊ​​രു​​താ​​വു​​ന്ന സ്​​​കോ​​റി​​ലേ​​ക്കെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.സെ​​​ഞ്ചു​​​റി ക​​​ട​​​ന്ന​​​ശേ​​​ഷം ധോ​​​ണി കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്ത് പു​​​റ​​​ത്തെ​​​ടു​​​ത്തു. ര​​​ണ്ടു ഫോ​​​റും ര​​​ണ്ടു സി​​​ക്‌​​​സും ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് പി​​​റ​​​ന്ന​​​ത്. 50 ഓ​​​വ​​​റി​​​ന്‍റെ അ​​​വ​​​സാ​​​ന പ​​​ന്തി​​​ലാ​​​ണ് മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ നാ​​​യ​​​ക​​​ന്‍ പു​​​റ​​​ത്താ​​​യ​​​ത്. 

വിജയം തേടിയിറങ്ങിയ ചത്തീസ്ഗഢിനെ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ആരോണ്‍, ഷഹബാസ് നദീം എന്നിവര്‍ ചേര്‍ന്നാണു കുഴക്കിയത്. ഒന്‍പതാമനായി ക്രീസിലെത്തിയ കാന്ത് സിങ് (24) ടോപ് സ്‌കോററായി. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡ് അ​​​ഞ്ചു റ​​​ണ്‍സി​​​നു ക​​​ര്‍ണാ​​​ട​​​ക​​​യോ​​​ടു തോ​​​റ്റി​​​രു​​​ന്നു. മ​​​ത്സ​​​ര​​​ത്തി​​​ല്‍ ധോ​​​ണി 50 പ​​​ന്തി​​​ല്‍ 43 റ​​​ണ്‍സ് നേ​​​ടു​​​ക​​​യും ചെ​​​യ്തു. 

Trending News