സഹതാരങ്ങള്‍ക്കായി ക്യാപ്റ്റന്‍ കൂളിന്‍റെ പാനി പൂരി!

സഹതാരങ്ങള്‍ക്കായി പാനി പൂരി തയാറാക്കി നല്‍കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Updated: Feb 11, 2020, 07:44 PM IST
സഹതാരങ്ങള്‍ക്കായി ക്യാപ്റ്റന്‍ കൂളിന്‍റെ പാനി പൂരി!

സഹതാരങ്ങള്‍ക്കായി പാനി പൂരി തയാറാക്കി നല്‍കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ക്രിക്കറ്റ്താരം ആര്‍.പി സിങ്ങിനും പീയൂഷ് ചൗളയ്ക്കും വേണ്ടിയാണ് താരം പാനി പൂരി തയാറാക്കിയത്. മാലിദ്വീപില്‍ നിന്നുള്ള ഈ വീഡിയോ ധോണിയുടെ ആരാധകരാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

പാനി പൂരി കൗണ്ടറിനടുത്ത് നില്‍ക്കുന്ന ധോനി രെു പൂരിയെടുത്ത് സ്റ്റഫി൦ഗ് നിറച്ച് സിങ്ങിന്റെ പ്ലേറ്റിലേക്കു നീട്ടുന്നത് കാണാം. സ്‌പെഷല്‍ പാനി പൂരിക്ക് പ്രത്യേകം ആര്‍പി സി൦ഗ് നന്ദിയും പറയുന്നുണ്ട്. 

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടില്ലാത്ത ധോണിയെ, വാർഷിക കരാറിൽനിന്ന് ബിസിസിഐ അടുത്തിടെ ഒഴിവാക്കിയിരുന്നു.

ഇടയ്ക്ക് ധോണിയുമായി ബന്ധപ്പെട്ട് വിരമിക്കൽ അഭ്യൂഹങ്ങളും പ്രചരിച്ചെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അതേസമയം, വരുന്ന ട്വന്റി20 ലോകകപ്പിൽ ധോണി ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത ടീം മാനേജ്മെന്റ് ഇതുവരെ തള്ളിക്കളഞ്ഞിട്ടുമില്ല.