2019 ലോകകപ്പിലും ധോണിയുടെ സാന്നിധ്യം ഉണ്ടാകും: രവി ശാസ്ത്രി

മഹേന്ദ്ര സിങ് ധോണിയെ പുകഴ്ത്തി ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. നിലവിലെ ഫോം തുടര്‍ന്നാല്‍ 2019 ലോകകപ്പില്‍ ധോണി കളിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി.

Last Updated : Sep 14, 2017, 07:03 PM IST
2019 ലോകകപ്പിലും ധോണിയുടെ സാന്നിധ്യം ഉണ്ടാകും: രവി ശാസ്ത്രി

ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണിയെ പുകഴ്ത്തി ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. നിലവിലെ ഫോം തുടര്‍ന്നാല്‍ 2019 ലോകകപ്പില്‍ ധോണി കളിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി.

നിലവിലുള്ള ഫോമും കായികക്ഷമതയുമാണ് ഒരു താരത്തെ അളക്കാനുള്ള രണ്ട് ഘടകങ്ങള്‍, ധോണി ഈ രണ്ട് കാര്യത്തിലും പൂര്‍ണവാനാണെന്നും, ഏകദിനത്തില്‍ ഇന്ന് ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണിയെന്നും രവിശാസ്ത്രി ചൂണ്ടിക്കാട്ടി.

ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് വേണ്ടി എം എസ് ധോണി മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഒരിക്കല്‍ പോലും  പുറത്താകാതെ നാല് ഇന്നിംഗ്സുകളില്‍ നിന്നായി 162 റണ്‍സ്. അതില്‍ എടുത്തുപറയേണ്ട കാര്യം ധോണിയുടെ മികച്ച സ്ട്രൈക്ക് റേറ്റാണ്(82ന് മേല്‍).  

സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ധോണിയെ ശാസ്ത്രി താരതമ്യം ചെയ്തത്.

Trending News