വൈകി വരുന്നവര്‍ക്ക് ധോണിയുടെ ശിക്ഷ, പിന്നീടാരും വൈകിയില്ല!!

ഇന്ത്യന്‍ ടീമിന്‍റെ ഫിസിക്കല്‍ ട്രെയിനറായിരുന്ന പാഡി അപ്ടണ്‍ തന്‍റെ ആത്മകഥയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Last Updated : May 15, 2019, 07:11 PM IST
വൈകി വരുന്നവര്‍ക്ക് ധോണിയുടെ ശിക്ഷ, പിന്നീടാരും വൈകിയില്ല!!

മുംബൈ: കളിക്കളത്തിനകത്തും പുറത്തും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോണി. 

ഇന്ത്യന്‍ ഏകദിന ടീം നായകനായിരുന്നപ്പോള്‍ ധോണി അവതരിപ്പിച്ച പുതിയ ആശയങ്ങളെ വിശദീകരികുകയാണ് പാഡി അപ്ടണ്‍.

അനില്‍ കുംബ്ലെ ടെസ്റ്റ് ടീം നായകനും ധോണി ഏകദിന ടീമിന്‍റെ നായകനായും തിളങ്ങുന്ന കാലത്താണ് സംഭവം. ടീം മീറ്റിംഗുകള്‍ക്കും പരിശീലനത്തിനും അംഗങ്ങള്‍ കൃത്യസമയത്ത് എത്തണമെന്ന് ഇരുവരും കളിക്കാക്കാരോട് പറഞ്ഞു. 

വൈകി വരുന്നവര്‍ക്ക് 10000 രൂപ പിഴ അടക്കേണ്ടി വരുമെന്നായിരുന്നു അനില്‍ കുംബ്ലെയുടെ നിര്‍ദേശം.എന്നാല്‍ ഏകദിന ടീമിന്‍റെ കാര്യം വന്നപ്പോള്‍ ധോണി ആ നിര്‍ദേശത്തില്‍ ഭേദഗതി വരുത്തി. 

ഏതെങ്കിലും ഒരു കളിക്കാരന്‍ വൈകി വന്നാല്‍ ടീമിലെ മറ്റ് കളിക്കാരെല്ലാം 10000 രൂപ പിഴ അടക്കണമെന്നായിരുന്നു ധോണിയുടെ നിര്‍ദേശം. 

ഇതിനുശേഷം ഒരു കളിക്കാരനും കളത്തില്‍ വൈകി വന്നിട്ടില്ല. 2008ല്‍ അനില്‍ കുംബ്ലെ വിരമിച്ചശേഷം ധോണി പിന്നീട് ടെസ്റ്റ് ടീമിന്‍റെയും നായക പദവി ഏറ്റെടുത്തു.

ഇന്ത്യന്‍ ടീമിന്‍റെ ഫിസിക്കല്‍ ട്രെയിനറായിരുന്ന പാഡി അപ്ടണ്‍ തന്‍റെ ആത്മകഥയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

 

 

 

 

Trending News