നാല കാത്തിരിക്കുന്നു, സലെയുടെ തലോടലിനായി....

നാല നിനക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്- നാലയുടെ ചിത്രം പങ്ക് വെച്ചുക്കൊണ്ട് റോമിന ഫേസ്ബുക്കില്‍ കുറിച്ചു. 

Sneha Aniyan | Updated: Feb 6, 2019, 04:18 PM IST
 നാല കാത്തിരിക്കുന്നു, സലെയുടെ തലോടലിനായി....

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്‍റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലെയെ കാണാതായ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. 

എന്നാലിപ്പോള്‍, ആരാധകരെ ഏറെ വിഷമത്തിലാക്കുന്നത് സലെയെ കാത്ത് വീട്ടിലിരിക്കുന്ന വളര്‍ത്തു നായ നാലയുടെ ചിത്രമാണ്. വീടിനു മുന്നില്‍ നിന്ന് ദൂരത്തേക്ക് നോക്കിനില്‍ക്കുന്ന നാലയുടെ ചിത്രം സലെയുടെ സഹോദരി റോമിനയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 

നാല നിനക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്- നാലയുടെ ചിത്രം പങ്ക് വെച്ചുക്കൊണ്ട് റോമിന ഫേസ്ബുക്കില്‍ കുറിച്ചു. 

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. 

വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.