ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടും?

ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്കോര്‍ നേടാന്‍ ഇന്ത്യക്കായാല്‍ അത് മറികടക്കാനുള്ള ബാറ്റിംഗ് കരുത്ത് കീവീസിനില്ല. 

Last Updated : Jul 9, 2019, 12:13 PM IST
 ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടും?

ലണ്ടന്‍: പന്ത്രണ്ടാം ക്രിക്കറ്റ് ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. സെമി ഫൈനലുകളും ഫൈനലും മാത്രമാണ് ഇനി ബാക്കിയുള്ളത്. 

ഇതിനിടെ, കലാശപോരാട്ടം ആരൊക്കെ തമ്മിലാകുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകനും കമന്‍റേറ്ററുമായ നാസര്‍ ഹുസൈന്‍. 

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കി ഇന്ത്യ ഫൈനലില്‍ എത്തുമെന്നാണ് ഹുസൈന്‍ പറയുന്നത്. 

ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്കോര്‍ നേടാന്‍ ഇന്ത്യക്കായാല്‍ അത് മറികടക്കാനുള്ള ബാറ്റിംഗ് കരുത്ത് കീവീസിനില്ല.

മറിച്ച് രണ്ടാമതാണ്‌ ബാറ്റ് ചെയ്യുന്നതെങ്കില്‍ കിവീസിന്‍റെ റണ്‍സ് മറികടക്കാന്‍ ഇന്ത്യക്ക് കഴിയും. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് വിജയിക്കുമെന്നും ഹസൈന്‍ പറഞ്ഞു. 

14ന് ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മത്സരിക്കുമെന്നും ഇംഗ്ലണ്ട് വിജയിക്കുമെന്നും ഹുസൈന്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ടീമില്‍ പരിഹരിക്കേണ്ടതായ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടെന്നും ഇംഗ്ലണ്ടിന് അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ രണ്ടു തവണ തോല്‍പ്പിക്കാനായാല്‍ ഇംഗ്ലണ്ടിന്‍റെ കിരീട നേട്ടം ആധികാരികമാകുമെന്നും ഹുസൈന്‍ പറഞ്ഞു.

ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയും പ്രവചിച്ചിരിക്കുന്നത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചതിനു പിന്നാലെയായിരുന്നു പ്രോട്ടീസ് നായകന്‍റെ പ്രവചനം. 

'കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ന്യൂസിലന്‍ഡ് ഫോം നഷ്ടപ്പെട്ട നിലയിലാണ്, അതിനാല്‍ തന്നെ ഇന്ത്യ- ഇംഗ്ലണ്ട് ഫൈനലിനാണ് സാധ്യത കൂടുതല്‍' താരം പറഞ്ഞു.

More Stories

Trending News