ഒളിമ്പ്യന്‍ പൂനം റാണി സൂക്ഷിക്കണം,റുതുജയെന്ന ഈ ഗോളടിക്കാരിയെ

കൊല്ലം ;  റിതുജ ദാദാസോ പിസാല്‍ എന്ന പതിനേഴുകാരി കേരളത്തില്‍ എത്തുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ തവണ മഹാരാഷ്ട്ര ടീമിനൊപ്പം വന്നപ്പോള്‍ മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് മരണത്തെ അഭിമുഖീകരിക്കേണ്ടി ജീവിത കഥയൊക്കെ റുതുജയുടെ  മനസ്സിലുണ്ട് .എന്നിട്ടും നിശ്ചയദാര്‍ഢ്യത്തോടെ ഈ കൗമാരക്കാരി കളത്തിലേക്ക് തിരിച്ചെത്തി.കേരളത്തിലേക്ക് ഒരിക്കല്‍  കൂടി എത്തിയ റുതുജ തന്റെ തിരിച്ചുവരവ് ടൂര്‍ണമെന്റ് അവിസ്മരണീയമാക്കുകയാണ് ഇപ്പോള്‍.കളിച്ച 5 മത്സരങ്ങളില്‍ നിന്നും റുതുജ ഇതിനകം നേടിയത് എട്ടുഗോളുകളാണ്. ഇതില്‍ ഏഴ് ഫീല്‍ഡ് ഗോളുകളും ഒരു പെനാല്‍ട്ടികോര്‍ണര്‍ ഗോളുകളും ഉള്‍പ്പെടുന്നു.

Last Updated : Feb 7, 2020, 10:27 PM IST
  • മഹാരാഷ്ട്രയുടെ അണ്ടര്‍-14 ടീമില്‍ കളിച്ച റുതുജ നിലവില്‍ അണ്ടര്‍-19 ടീമിലെ പ്രധാന കളിക്കാരിയാണ്.ഇന്ത്യന്‍ ക്യാംപിലേക്കും റിതുജ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മൂന്നാം സ്ഥാനം നേടിയ മഹാരാഷ്ട്ര ടീമംഗമായിരുന്നു റുതുജ
ഒളിമ്പ്യന്‍ പൂനം റാണി സൂക്ഷിക്കണം,റുതുജയെന്ന ഈ ഗോളടിക്കാരിയെ

കൊല്ലം ;  റിതുജ ദാദാസോ പിസാല്‍ എന്ന പതിനേഴുകാരി കേരളത്തില്‍ എത്തുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ തവണ മഹാരാഷ്ട്ര ടീമിനൊപ്പം വന്നപ്പോള്‍ മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് മരണത്തെ അഭിമുഖീകരിക്കേണ്ടി ജീവിത കഥയൊക്കെ റുതുജയുടെ  മനസ്സിലുണ്ട് .എന്നിട്ടും നിശ്ചയദാര്‍ഢ്യത്തോടെ ഈ കൗമാരക്കാരി കളത്തിലേക്ക് തിരിച്ചെത്തി.കേരളത്തിലേക്ക് ഒരിക്കല്‍  കൂടി എത്തിയ റുതുജ തന്റെ തിരിച്ചുവരവ് ടൂര്‍ണമെന്റ് അവിസ്മരണീയമാക്കുകയാണ് ഇപ്പോള്‍.കളിച്ച 5 മത്സരങ്ങളില്‍ നിന്നും റുതുജ ഇതിനകം നേടിയത് എട്ടുഗോളുകളാണ്. ഇതില്‍ ഏഴ് ഫീല്‍ഡ് ഗോളുകളും ഒരു പെനാല്‍ട്ടികോര്‍ണര്‍ ഗോളുകളും ഉള്‍പ്പെടുന്നു.

ഒളിമ്പ്യന്മാരോ ഇന്‍ര്‍നാഷണല്‍ താരങ്ങളോ ഇല്ലാത്ത മഹാരാഷ്ട്ര ടീമിലെ സൂപ്പര്‍താരമാണ് റുതുജ പിസാല്‍.തകര്‍പ്പന്‍ ഗോളുകളാണ് ഈ സ്‌ട്രൈക്കറെ വേറിട്ടുനിര്‍ത്തുന്നത്. ജാര്‍ഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍  ഫൈനല്‍ മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന് തോല്‍വിയെ മുഖാമുഖം കണ്ട മഹാരാഷ്ട്ര ടീമിനെ വിജയത്തേരേറ്റിയത് റുതുജയെന്ന ഗോളടിയന്ത്രമായിരുന്നു. രണ്ടു ഗോളുകളാണ് റുതുജ പിസാല്‍ ജാര്‍ഖണ്ഡിന്റെ വലയില്‍ അടിച്ചുകയറ്റിയത്. തന്റെ ഗോള്‍ നേട്ടം എട്ടിലെത്തിച്ച റിതുജയാണ് ഇപ്പോള്‍ ടൂര്‍ണമെന്റിലെ ഗോള്‍നേട്ടക്കാരികളുടെ പട്ടികയില്‍ ഒന്നാമതുള്ളത്. ഇനി റിതുജയുടെ ടീമിന് ഒളിമ്പ്യന്‍ പൂനം റാണി മാലിക്ക് ക്യാപ്ടനായ ഹരിയാനയാണ് എതിരാളി. ഏഴ് ഗോളുകളുമായി  മധ്യപ്രദേശിന്റെ കരിഷ്മ സിങ്ങാണ് റിതുജയ്ക്ക് പിന്നില്‍. ഹരിയാനയുടെ ദീപികയാണ് ഗോള്‍നേട്ടത്തില്‍ റിതുജയ്ക്ക് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്. പരിശീലകനായിരുന്ന അജിത് ലാക്രയാണ് റുതുജയുടെ പ്രതിഭ കണ്ടെത്തിയത്. ഒന്‍പതാം വയസ് മുതല്‍ ഹോക്കി സ്റ്റിക്ക് കയ്യിലേന്തുന്ന ഈ  സത്താറസ്വദേശി ചെറിയ പ്രായത്തിനുള്ളില്‍ സ്വന്തമാക്കിയത് ആരെയും കൊതിപ്പിക്കുന്ന നേട്ടങ്ങളാണ്.

മഹാരാഷ്ട്രയുടെ അണ്ടര്‍-14 ടീമില്‍ കളിച്ച റുതുജ നിലവില്‍ അണ്ടര്‍-19 ടീമിലെ  പ്രധാന കളിക്കാരിയാണ്.ഇന്ത്യന്‍ ക്യാംപിലേക്കും  റിതുജ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മൂന്നാം സ്ഥാനം നേടിയ മഹാരാഷ്ട്ര ടീമംഗമായിരുന്നു റുതുജ പിസാല്‍.സത്താറയിലെ ടി വി എസ് കമ്പനി ജീവനക്കാരനായ ദാദാസോയുടെയും വീട്ടമ്മയായ മന്‍തായുടെയും മകളാണ് റുതുജ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് റുതുജയ്ക്കുള്ളത്.ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്ടന്‍ റാണി രാംപാലാണ് റുതുജയുടെ ഇഷ്ടതാരം.ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി അണിയുകയാണ് ഏറ്റവും വലിയ സ്വപ്‌നം.മലയാളി ഇന്റര്‍നാഷണല്‍ ആയ പിആര്‍ ശ്രീജേഷിനൊപ്പം പ്രാക്ടീസ് ചെയ്ത കാര്യവും റുതുജ ഓര്‍ത്തെടുക്കുന്നുണ്ട്.

പൂനെ അക്കാദമിയില്‍ പ്ലസ് ടുവിന് പഠിക്കുന്ന റുതുജ പഠനത്തിലും മിടുക്കിയാണ്.കേരളത്തെയും കേരളീയ ഭക്ഷണത്തെയും ഒരു പോലെ ഇഷ്ടപ്പെടുന്ന റുതുജയുടെ ഇഷ്ട ഭക്ഷണം മീന്‍കറിയും ചോറുമാണ്. ഐശ്വര്യ ചവാനാണ് ടീമില്‍ റുതുജയുടെ ഇഷ്ടകൂട്ടുകാരി.കൊല്ലം ആശ്രാമം മൈതാനത്തെ കുറിച്ചും ഈ ഗോളടിക്കാരിക്ക് നല്ല അഭിപ്രായമാണ്.പൂനം റാണി മാലിക്ക് നയിക്കുന്ന ഹരിയാനയെ മഹാരാഷ്ട്ര ടീം ഭയപ്പെടുന്നില്ല. ജാര്‍ഖണ്ഡിനെതിരെ പുറത്തെടുത്ത പ്രകടനം റുതുജ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് മഹാരാഷ്ട്ര ടീം ക്യാംപിന്റെയും വിശ്വാസം.

Trending News